മാലദ്വീപ് മുന്‍ മന്ത്രി അബ്ദുള്ള ഷാഹിദ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിനെതിരെ രംഗത്ത്. ആയിരത്തോളം ഇന്ത്യന്‍ സൈനികരെ തിരിച്ചയക്കും എന്ന് ഇന്ത്യന്‍ സൈനികരുടെ എണ്ണത്തെ കുറിച്ച് മുയിസു നടത്തിയ അവകാശവാദം നുണകളുടെ എണ്ണത്തില്‍ മറ്റൊന്നുമാത്രമാണെന്നും ഇപ്പോഴത്തെ ഭരണകൂടത്തിന് എത്ര ഇന്ത്യന്‍ സൈനികരാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പറയാനുള്ള കഴിവില്ലെന്നും മുന്‍വിദേശകാര്യമന്ത്രിയായ അബ്ദുള്ള ഷാഹിദ് പറഞ്ഞു. സായുധരായ ഒരു വിദേശ സൈനികരും രാജ്യത്തില്ല. സുതാര്യതയാണ് വേണ്ടത്. സത്യം നിലനില്‍ക്കണമെന്നും അദ്ദേഹം കുറിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഇന്ത്യന്‍ സൈനികരുടെ ആദ്യ സംഘത്തെ മാര്‍ച്ച് പത്തിന് മുമ്പ് തിരിച്ചയയ്ക്കുമെന്നും മുയ്‌സു പറഞ്ഞിരുന്നു. അവശേഷിക്കുന്ന സൈനികരെ മെയ് 10നു മുമ്പും മടക്കി അയക്കുമെന്നാണ് മുയ്‌സുവിന്റെ നിലപാട്. ഇന്ത്യന്‍ സൈനികരെ രാജ്യത്ത് നിന്നും ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് മുയ്‌സുവിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
അതേസമയം മാലദ്വീപ് മുന്‍ പ്രതിരോധ മന്ത്രിയും മുയ്‌സുവിനെതിരെ രംഗത്തെത്തിയിരുന്നു. മുയ്‌സുവിന് പക്വതയില്ലെന്നും ഇന്ത്യന്‍ സൈനികര്‍ മൂലം മാലദ്വീപിന്റെ പരമാധികാരത്തിന് യാതൊരു ഭീഷണിയുമില്ലെന്നും മുന്‍മന്ത്രി മാരിയാ ദിദി പറഞ്ഞു. മാലദ്വീപുകാരും ഇന്ത്യക്കാരും തമ്മില്‍ ശത്രുക്കളാണെന്നാണ് മുയ്‌സു കരുതുന്നത്. മൂന്നുമാസമായി അദ്ദേഹം അധികാരത്തിലെത്തിയിട്ട് ഇപ്പോഴും ഇന്ത്യന്‍ സൈനികര്‍ അവിടെതന്നെയുണ്ട്. ഒരു രാജ്യത്തിന്റെ പരമാധികാരം ഉറപ്പാകുന്നത് അയല്‍ക്കാരും സുഹൃത്തുക്കളും തമ്മില്‍ വിശ്വാസ്യതയും സൗഹൃദവും ഉറപ്പാക്കുമ്പോഴാണെന്നും അവര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here