പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ നിലപാട് ; ആശങ്കയുമായി മാലദ്വീപ് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇന്ത്യക്ക് എതിരെയുള്ള മാലദ്വീപിന്റെ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച് മാലദ്വീപിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യത്തിന്റെ ഏറ്റവും ദീര്‍ഘകാല സഖ്യകക്ഷിയായ ഇന്ത്യയെ അകറ്റുന്നത് രാജ്യത്തിന്റെ വികസനത്തിന് അത്യന്തം ഹാനികരമാകുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.

ALSO READ:  ഗ്യാന്‍വാപിയും ഷാഹി ഈദ്ഗാഹും തകര്‍ക്കപ്പെട്ടേക്കാം; യുഎന്നിന് കത്തയച്ച് പാകിസ്ഥാന്‍

മാലദ്വീപിന്റെ കഴിഞ്ഞകാല ഭരണാധികാരികള്‍ ചെയ്തത് പോലെ ജനങ്ങളുടെ നന്മയ്ക്കായി എല്ലാ വികസന പങ്കാളികളുമായും പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ തുടര്‍ച്ചയായ സര്‍ക്കാരുകള്‍ക്ക് കഴിയണമെന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷയും മാലദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നും പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ മാലിദ്വീപിലെ മൂന്ന് ഉപമന്ത്രിമാര്‍ മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായത്.

ALSO READ:  പ്രഥമ സാർവദേശീയ സാഹിത്യോത്സവം; നാളെ തൃശൂരിൽ തുടക്കം; ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി നിർവഹിക്കും

മോദി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ മൂന്ന് മാലദ്വീപ് മന്ത്രിമാര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി. ഈ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ലക്ഷദ്വീപിനേയും മാലദ്വീപിനേയും താരതമ്യം ചെയ്യുന്നതിനെ പരിഹസിച്ച് മാലിദ്വീപിലെ ഒരു ഭരണകക്ഷി നേതാവും പോസ്റ്റ് പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News