മാലദ്വീപില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം: പ്രസിഡന്റ് മുഹമ്മദ് മുയിസ്സു

മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15ന് മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസ്സു. അഞ്ചു ദിവസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയുടനാണ് പ്രസിഡന്റിന്റെ അന്ത്യശാസനം. കടല്‍ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായി 88 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുള്ളത്.

ALSO READ:  പഴം കഴിക്കാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താം ; ഇനിയും കൂടുതലറിയാം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മൂന്നു മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശയം വിവാദമാകുകയും അവരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേയാണ് ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പുതിയ പ്രസിഡന്റായി മുയിസ്സു അധികാരമേറ്റതിന് പിന്നാലെ ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യം നിരന്തരം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതുവരെ സമയപരിധി നിശ്ചയിച്ചിരുന്നില്ല.

ALSO READ: ഭരത് മുരളി നാടകോത്സവം; വർത്തമാനകാല രാഷ്ട്രീയം സംസാരിച്ച് നാടകം ‘ടോയ്‌മാൻ’

ഇന്ത്യന്‍ സൈന്യത്തിന് മാലദ്വീപില്‍ തങ്ങാനാകില്ല എന്നതാണ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിന്റെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും നയനിലപാടാണെന്ന് പ്രസിഡന്റ് ഓഫീസിന്റെ പത്രകുറിപ്പിലും വ്യക്തമാക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News