മാലദ്വീപ്‌: ഇന്ത്യ അനുകൂല പാർടി സ്ഥാനാർഥി ആദം അസിം മേയറായി തെരഞ്ഞെടുക്കപ്പെട്ടു

മാലദ്വീപ്‌ പ്രസിഡന്റ്‌ മൊഹമ്മദ്‌ മൊയ്‌സുവിന്‌ വൻ തിരിച്ചടി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.

ALSO READ: മാലദ്വീപില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം: പ്രസിഡന്റ് മുഹമ്മദ് മുയിസ്സു

മാലദ്വീപിന്റെ തലസ്ഥാനം മാലെയിലെ മേയർ തെരഞ്ഞെടുപ്പിൽ മൊയ്‌സുവിന്റെ പീപ്പിൾസ്‌ നാഷണൽ കോൺഗ്രസ്‌ പരാജയപ്പെട്ടു. ഇന്ത്യ അനുകൂല പാർടിയും മുൻ പ്രസിഡന്റ്‌ മൊഹമ്മദ്‌ സോലിഹ്‌ നേതൃത്വം കൊടുക്കുന്നതുമായ മാലദ്വീവിയൻ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥി ആദം അസിം ആണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

ALSO READ: മസിനഗുഡി വഴി ഊട്ടിയിലേക്ക്; പ്രകൃതി സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മൊയ്‌സു ഒഴിഞ്ഞതോടെയാണ്‌ മേയർ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 45 ശതമാനം വോട്ട്‌ നേടിയാണ്‌ ആദമിന്റെ വിജയം. 29 ശതമാനം വോട്ട്‌ മാത്രമേ പിഎൻസി സ്ഥാനാർഥിയായ അസിമ ഷകൂറിന്‌ നേടാൻ സാധിച്ചുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News