തൃശൂരില്‍ കൊമ്പുകോര്‍ത്ത് കൊമ്പന്മാര്‍; വീഡിയോ

തൃശൂര്‍ മുറ്റിച്ചൂരില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തു. ശനിയാഴ്ച വൈകീട്ട് മുറ്റിച്ചൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാിരുന്നു സംഭവം. പഞ്ചവാദ്യം കൊട്ടിക്കയറുന്നതിനിടെ ദേവസ്വത്തിന്റെ ആനയായ ഉഷശ്രീ ശങ്കരന്‍ കുട്ടിയെ കൊടുങ്ങല്ലൂര്‍ ദേവീദാസന്‍ എന്ന ആന കുത്തുകയായിരുന്നു. ഇതോടെ ആളുകള്‍ പരിഭ്രാന്തരാവുകയും ആനപ്പുറത്തിരുന്നവര്‍ ചാടി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ആനകളെ പാപ്പാന്‍മാര്‍ ചേര്‍ന്ന് തളച്ചു.

ALSO READ: ടൂറിസം പ്രകൃതി സൗഹൃദം; മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News