മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുത്തു

മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെ തെരെഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ്.അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട 15 പേരിൽ നിന്നുമാണ് മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശിയായ വാസുദേവൻ നമ്പൂതിരിയുടെ പേരിനൊപ്പം മേൽശാന്തിയെന്ന പേപ്പർ ലഭിച്ചത് പതിമൂന്നാം റൗണ്ടിൽ ആണ്.

പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശും,വൈഷ്ണവിയുമാണ് മേൽശാന്തിമാരുടെ നറുക്കെടുത്തത്.
ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ്റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. ചടങ്ങിൽ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.

ശബരിമല മേൽശാന്തിയായി അരുൺ കുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു .കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്.

also read: ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News