‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനില്‍ അണിനിരക്കാനുള്ള ആഹ്വാനത്തിന് വൈദികര്‍ക്ക് നന്ദി; മതനേതാക്കള്‍ക്കും വലിയ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി എംബി രാജേഷ്

mb-rajesh

സംസ്ഥാന സര്‍ക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനില്‍ അണിനിരക്കാനുള്ള ആഹ്വാനം തിരുവനന്തപുരത്തെ വിവിധ പള്ളികളില്‍ ഇന്ന് നല്‍കുകയുണ്ടായെന്നും ബഹുമാന്യരായ എല്ലാ വൈദികരോടുമുള്ള നന്ദി അറിയിക്കട്ടെയെന്നും മന്ത്രി എംബി രാജേഷ്. ക്യാമ്പയിനില്‍ മതനേതാക്കള്‍ക്കും വലിയ പങ്ക് വഹിക്കാനാവും.

Read Also: എൽഡിഎഫ് വിടില്ല, ഇത് ഐക്യത്തോടെയുള്ള തീരുമാനം: പി സി ചാക്കോ

തിരുവനന്തപുരത്തെ ഈ നല്ല മാതൃക പിന്തുടര്‍ന്ന് എല്ലാ മതനേതാക്കളും മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇന്ന് തിരുവനന്തപുരം വെട്ടുകാട് പള്ളിയില്‍ പ്രാര്‍ഥനയോടൊപ്പം ഫാദര്‍ എഡിസണ്‍ നടത്തിയ ഈ പ്രസംഗം സന്തോഷപൂര്‍വം പങ്കുവെയ്ക്കട്ടെയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് കാണാം:

ഇന്ന് തിരുവനന്തപുരം വെട്ടുകാട് പള്ളിയില്‍ പ്രാര്‍ത്ഥനയോടൊപ്പം ഫാദര്‍ എഡിസണ്‍ നടത്തിയ ഈ പ്രസംഗം സന്തോഷപൂര്‍വ്വം പങ്കുവെയ്ക്കട്ടെ. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനില്‍ അണിനിരക്കാനുള്ള ആഹ്വാനം തിരുവനന്തപുരത്തെ വിവിധ പള്ളികളില്‍ ഇന്ന് നല്‍കുകയുണ്ടായി. ബഹുമാന്യരായ എല്ലാ വൈദികരോടുമുള്ള നന്ദി അറിയിക്കട്ടെ. ക്യാമ്പയിനില്‍ മതനേതാക്കള്‍ക്കും വലിയ പങ്ക് വഹിക്കാനാവും. തിരുവനന്തപുരത്തെ ഈ നല്ല മാതൃക പിന്തുടര്‍ന്ന് എല്ലാ മതനേതാക്കളും മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News