ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്കയച്ചത് പ്രത്യേക അജണ്ടയോടെ, ലക്ഷ്യം കേരളത്തിന്റെ കാവിവത്കരണം; മല്ലികാ സാരാഭായ്

ഗവർണറെ രൂക്ഷമായി വിമർശിച്ച് കേരള കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായ്. ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേയ്ക്ക് അയച്ചത് പ്രത്യേക അജണ്ടയോടെയാണെന്ന് മല്ലിക സാരഭായ് പറഞ്ഞു. ഷാർജ എക്സ്പോ സെന്ററിൽ നടന്നു വരുന്ന നാൽപത്തി രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പത്താം ദിനത്തിൽ ഇന്റലക്ച്വൽ ഹാളിൽ ഒരുക്കിയ ‘ഇൻ എ ഫ്രീ ഫാൾ’ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു മല്ലിക സാരാഭായ്.

ALSO READ: ഫഹദ് ഫാസിൽ വിദേശ പഠനം പൂർത്തിയാക്കിയില്ലേ? ചർച്ചയായി നസ്രിയ പങ്കുവെച്ച ചിത്രം

കേരളത്തിലെ 14 സർവ്വകലാശാലകളെയും കാവിവൽക്കരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. എന്നാൽ കേരളത്തിലെ സർവ്വകലാശാലകൾ ഇതിന് തയ്യാറാകുന്നില്ല. ഇതുകൊണ്ടാണ് എല്ലാ വൈസ് ചാൻസലർമാരെയും മാറ്റാൻ ഗവർണർ ശ്രമിക്കുന്നതെന്നും, ഇത് മനസ്സിലാക്കിയാണ് വൈസ് ചാൻസലർ നിയമനാധികാരം ഗവർണറിൽ നിന്നും മാറ്റാൻ സർക്കാർ ശ്രമിക്കുന്നതെന്നും മല്ലിക സാരഭായ് പറഞ്ഞു. കേന്ദ്രത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാത്തിൽ കേരളത്തോട് കേന്ദ്രത്തിനു പ്രതികാരമുണ്ടെന്നും കേന്ദ്രം കേരളത്തെ ശിക്ഷിക്കാൻ ശ്രമിക്കുകയാണെന്നും മല്ലികാ സാരാഭായ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News