‘എന്റെ മോന്റെ കഷ്ടപ്പാട് ആണത്’, ഡോക്ടർമാർ നൽകിയ മുന്നറിയിപ്പ് പോലും കേൾക്കാതെയുള്ള തീരുമാനം: മല്ലിക സുകുമാരൻ

ബ്ലെസിയുടെ ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് ഭാരം കുറച്ചതിനെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമക്ക് വേണ്ടി അവൻ അത്രയും ഭാരം കുറച്ചപ്പോൾ തനിക്ക് സങ്കടം തോന്നിയെന്നും പൃഥ്വിരാജ് ആദ്യം അയക്കുന്ന ഫോട്ടോയിലൊന്നും കുഴപ്പം തോന്നിയില്ല, എന്നാൽ പിന്നീടുള്ള ചിത്രങ്ങൾ വേദനിപ്പിച്ചെന്നും മല്ലിക പറഞ്ഞു.

മല്ലിക സുകുമാരൻ പറഞ്ഞത്

ALSO READ: ‘ഈ അസുഖം തികച്ചും വേദനാജനകം, പീരിയഡ് സമയത്തുള്ള കഠിനവേദന’, ഒരു വേദന സംഹാരി കൊണ്ട് ഇത് മാറില്ലെന്ന് നടി ലിയോണ

പൃഥ്വിരാജിന്റെ ആട് ജീവിതം ഏപ്രിൽ 10ന് ഇറങ്ങുകയാണ്. എനിക്ക് സങ്കടം തോന്നിയത് എന്നോട് പറയാതെ പോകുന്ന വഴിക്ക് 19 കിലോ കുറച്ചു. വെയിറ്റ് കുറച്ചിട്ട് അവിടെ പോയി അഭിനയിച്ചു എന്ന് മാത്രമല്ല, അയക്കുന്ന ഫോട്ടോയിൽ ഷർട്ട് ഒക്കെയിട്ട് വലിയ കുഴപ്പമൊന്നുമില്ല.

പിന്നെ നോക്കുമ്പോൾ ഒരു മാതിരി മെലിഞ്ഞ് ഇരിക്കുന്നു. ഇവനെ വിളിക്കുമ്പോൾ ഇവൻ ഒന്നും പറയില്ല. വേറെ ഉള്ളവരോടൊക്കെ ആ ഫോട്ടോ അമ്മയെ കാണിക്കല്ലേ, അമ്മക്ക് സങ്കടം വരും എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഞാൻ ഇവന്റെ കൂടെ പോകുന്നവരെ വിളിച്ചിട്ട് ചോദിച്ചു,എന്താണ് ഇവൻ ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ എന്ന്. അവരോടും പറഞ്ഞുവെച്ചിട്ടുണ്ട് ഞാൻ വിളിച്ചാൽ പറയരുത് എന്ന്.

ALSO READ: മഞ്ജു പത്രോസ് വീണ്ടും ബിഗ് ബോസിലേക്ക് പോകുമോ? ‘എനിക്ക് വേണ്ടത് പണമായിരുന്നു’ മറുപടി വൈറലാകുന്നു

ജീവിതത്തിന്റെ ആരോഗ്യസ്ഥിതിക്ക് പോലും ദോഷകരമാണെന്ന് ഡോക്ടർമാർ പോലും പറഞ്ഞിട്ട് വകവെക്കാതെ എന്റെ മോന്റെ കഷ്ടപ്പാട് ആണത്. അതാണ് പൃഥ്വി. അവൻ ആ പടത്തിനു വേണ്ടി എന്തും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News