ഡോക്ടറെ കൂട്ടി മാത്രമേ ആടുജീവിതം കാണാൻ പോകാവൂ എന്നാണ് പറഞ്ഞത്, പൃഥ്വിരാജ് ഇപ്പോൾ എടുക്കുന്നത് ഓവർലോഡാണോ എന്നു തോന്നിപ്പോകുന്നു: മല്ലിക സുകുമാരൻ

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം. പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് പ്രശംസകൾ ഏറുകയാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്ന് തന്നെ ആടുജീവിതത്തെ ചൂണ്ടിക്കാട്ടാം.

ALSO READ: ദില്ലി മദ്യനയം: കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. പൃഥ്വിരാജ് ഇപ്പോൾ എടുക്കുന്നത് ഓവർലോഡാണോ എന്നു തോന്നിപ്പോകുന്നുവെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞിരിക്കുന്നത്. സംവിധാനം എന്നൊക്ക പറഞ്ഞാൽ പൃഥ്വിക്ക് വലിയ തയാറെടുപ്പാണ്. അങ്ങനെ കഷ്ടപ്പെടുന്നതു കൊണ്ടാകാം അവന് ഇത്രയും പ്രേക്ഷകരെ കിട്ടുന്നത്. അടുത്തു പരിചയമുള്ള ഡോക്ടർ തന്നോട് പറഞ്ഞത് ഡോക്ടറെ കൂട്ടി മാത്രമേ ആടുജീവിതം കാണാൻ പോകാവൂ എന്നാണ്. അവാർഡിനെക്കാൾ വലിയ പുരസ്‌കാരം സിനിമ കാണുന്ന ജനങ്ങളുടെ അഭിപ്രായമാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

കൊട്ടാരക്കര ഭരത് മുരളി കൾചറൽ സെന്ററിന്റെ ചലച്ചിത്ര പുരസ്‌കാരം നടി ദുർഗാ കൃഷ്ണയ്ക്ക് മല്ലിക സുകുമാരൻ സമ്മാനിച്ചു.

ALSO READ: ബില്‍ക്കീസ്ബാനുവിന് നീതി കിട്ടിയ പോലെ റിയാസ് മൗലവിക്കും നീതി കിട്ടും, അതിനായി പിണറായി സര്‍ക്കാര്‍ ഏതറ്റംവരെയും പോകും; വൈറലായി കെടി ജലീലിന്റെ കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News