ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് ആണ് തുടക്കം കുറിച്ചത്. നിരവധി പ്രമുഖ നടന്മാരാണ് ഇപ്പോൾ ആരോപണ വിധേയരായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ചും, വിവാദങ്ങൾ സംബന്ധിച്ചും പ്രതികരണം നടത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരൻ. കഴിഞ്ഞ ഒരു 10-15 വർഷങ്ങളായിട്ടാണ് ഇത്തരത്തിലുള്ള സംഭവ വികാസങ്ങൾ മലയാള സിനിമയിൽ അരങ്ങേറിയത്. അതിനു മുൻപ് ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും കണ്ടിട്ടില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു.
ALSO READ : നിരപരാധിത്വം തെളിയിക്കാൻ മുകേഷ് ; നടിക്ക് എതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി മുകേഷ്
പെൺകുട്ടികൾക്ക് ദുരനുഭവം ഉണ്ടായ സാഹചര്യത്തിലാണ് അവർ ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അതുകൊണ്ട് സർക്കാർ ഈ കാര്യങ്ങൾ എല്ലാം അന്വേഷിച്ചു കണ്ടു പിടിക്കണം. എന്നാൽ അതേസമയം തന്നെ തെറ്റായ രീതിയിൽ ആരോപണം ഉന്നയിക്കുന്നതും ശ്രദ്ധയിൽപെടുന്നുണ്ടെന്നും , അതും കൃത്യമായി അന്വേഷിക്കണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. കൂടാതെ മകൻ പൃഥ്വിരാജിനെ എ.എം.എം.എ. യുടെ പ്രസിഡന്റാക്കുന്നതിൽ വിയോജിപ്പ് അറിയിക്കുകയും ചെയ്തു മല്ലിക സുകുമാരൻ. “കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി പൃഥ്വിരാജ് സംഘടനയുമായി സഹകരിച്ചു, പ്രവർത്തിച്ചു വരുന്ന ആളാണ്. ഇതുവരെ തോന്നാത്ത സ്നേഹം ഇപ്പോൾ എവിടുന്നു വന്നു?. പൃഥ്വിരാജ് അവന്റെ ജോലി ചെയ്തു ജീവിച്ചോളും” – മല്ലിക സുകുമാരൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here