ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ നാലുഘട്ടം പിന്നിടുമ്പോള്‍ ഇന്ത്യ സഖ്യം മുന്നോട്ടും ബിജെപി പിന്നോട്ടുമാണെന്ന് വ്യക്തമാകുന്നു: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യ സഖ്യം കുതിക്കുകയാണെന്നും ബിജെപി പിന്നോട്ടാണെന്നുമുള്ള റിപ്പോര്‍ട്ടാണ് വരുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ അഭിപ്രായപ്പെട്ടു. യുപിയിലെ ലക്‌നൗവില്‍ ലക്‌നൗവില്‍ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:   സുപ്രീം കോടതി വിധി സ്വാഗതാർഹം; സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വികൃതമായ മാതൃകയാണ് പ്രഭീർ പുർകായസ്തയുടെ അറസ്റ്റ്: ഡോ. ജോൺ ബ്രിട്ടാസ് എംപി

ഈ സമയം വരെ നാലു ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ത്യ സഖ്യം ശക്തമായ നിലയിലാണ്. മോദിക്ക് ബൈ പറയാന്‍ ഒരുങ്ങുകയാണ്. ഉറപ്പിച്ച് പറയാം ഇന്ത്യ സഖ്യം സര്‍ക്കാരുണ്ടാക്കും. 2024ലേത് ഏറ്റവും മഹത്വപൂര്‍ണമായ തെരഞ്ഞെടുപ്പാണ്. രാജ്യത്തെ ജനാധിപത്യത്തെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഇത് രണ്ട് ആശയങ്ങളുടെ പോരാട്ടമാണ്. ഒരു വിഭാഗം പാവങ്ങള്‍ക്ക് വേണ്ടി മത്സരിക്കുമ്പോള്‍ രണ്ടാമത്തെ ആള്‍ക്കാര്‍ പണക്കാര്‍ക്കൊപ്പം നിന്ന് മതവും ജാതിയും പറഞ്ഞ് മത്സരിക്കുന്നു. ഞങ്ങള്‍ പാവങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്നവരാണ്. ജോലിയില്ലാത്തവര്‍, പട്ടിണിക്കിടക്കുന്നവര്‍, വിദ്യാഭ്യാസം ലഭിക്കാത്തവര്‍, പഠിച്ചിട്ടും ജോലി ലഭിക്കാത്തവര്‍ എന്നിവര്‍ക്കായാണ് പോരാടുന്നത്.

ALSO READ:  കാണാതായിട്ട് 26 വര്‍ഷം, കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍ തടവിലാക്കപ്പെട്ട നിലയില്‍; യുവാവിന്റെ ദുരിതം പുറത്തറിഞ്ഞതിങ്ങനെ!

ഈ തെരഞ്ഞെടുപ്പ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ ബിജെപി നേതാക്കള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അനുവദിക്കുന്നില്ല. ഹൈദരാബാദില്‍ ബിജെപി നേതാവായ വനിത ബുര്‍ഖയില്‍ വോട്ടുചെയ്യാന്‍ വന്നവരെ ചോദ്യം ചെയ്യുന്നതും ഭയപ്പെടുത്തുന്നതും കണ്ടു. അതിനാല്‍ ഒന്നിച്ചു നിന്ന് പോരാടുകയാണ്. നാലു ഘട്ടം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മുന്നോട്ടും ബിജെപി പിന്നോട്ടുമാണെന്ന റിപ്പോര്‍ട്ടാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News