ബിജെപി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർത്തു, ഖാർഗെ

ബിജെപി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തിൻ്റെ കറുത്ത ദിനമായി അടയാളപ്പെടുത്തുമെന്നും ഖാര്‍ഗെ പ്രതികരിച്ചു. കെപിസിസി സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമ്മേളന പരിപാടി ഉദ്ഘാടനം ചെയ്ത് വൈക്കത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത്ര തവണ അദാനി പ്രധാനമന്ത്രിക്കൊപ്പം വിദേശ യാത്ര സംഘടിപ്പിച്ചുവെന്ന് ചോദിച്ച ഖാര്‍ഗെ അദാനി ഗ്രൂപ്പിൻ്റെ വികസനത്തിന് വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം നശിപ്പിക്കുകയാണെന്നും ആരോപിച്ചു. പൊതുമേഖലാ ഫണ്ട് ഉപയോഗിച്ച്‌ അദാനി രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ വിലയ്ക്ക് വാങ്ങുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News