ഭാരത് ജോഡോ ന്യായ് യാത്രയെ ബിജെപിക്ക് ഭയം, കോണ്‍ഗ്രസിനെ വിരട്ടാന്‍ നോക്കണ്ട: ഖാര്‍ഗേ

അസമില്‍ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഗുവാഹത്തിയില്‍ പ്രവേശിക്കുന്നതില്‍ അനുമതി നിഷേധിച്ച സംഭവത്തിന് പിന്നാലെ ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഭാരത് ജോഡോ യാത്ര കണ്ട് ബിജെപി ഭയന്നിരിക്കുകയാണെന്നും ബ്രിട്ടീഷ്‌ക്കാരെ പോലും ഭയക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പിന്നെയല്ലേ ബിജെപിയെന്നും ഖാര്‍ഗേ തുറന്നടിച്ചു.

ALSO READ: മാലദ്വീപ് പ്രസിഡന്റിനെതിരെ പ്രതിഷേധം; എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ വിമാനത്തിന് വിലക്കെന്ന് ആരോപണം, കുട്ടി മരിച്ചു

ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ശേഷമേ രാഹുല്‍ സന്ദര്‍ശനം നടത്താവൂ എന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര സമിതിക്ക് മേലെ ബിജെപിയുടെ സമ്മര്‍ദ്ദമുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വിമര്‍ശിച്ചിരുന്നു.

ALSO READ:  ചൈനയിലെ ബോര്‍ഡിങ് സ്‌കൂളില്‍ തീപിടിത്തം; 13 കുട്ടികള്‍ വെന്തുമരിച്ചു

രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് ഗുവാഹത്തിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതിന് പിറകേ അസമിലെ ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മ സ്ഥാനത്തേക്ക് രാഹുലിന് പ്രവേശനം അനുവദിക്കുന്നതില്‍ സ്വീകരിച്ച നിലപാടും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ശേഷം രാഹുലിന് സന്ദര്‍ശനം അനുവദിക്കാമെന്നും ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് നടപടിയെന്നുമാണ് ആശ്രമം അധികൃതര്‍ പറയുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സന്ദര്‍ശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here