എല്ലായിടത്തും വസ്ത്രപ്രദര്‍ശനം നടത്തുന്നയാളായി പ്രധാനമന്ത്രി മാറി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ

എല്ലായിടത്തും പോയി വസ്ത്രപ്രദര്‍ശനം നടത്തുന്ന ആളായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ. കേരളത്തിലും അയോധ്യയിലും മോദി പോയി. എന്ത് കൊണ്ടാണ് മണിപ്പൂരില്‍ പ്രധാനമന്ത്രി പോകാത്തതെന്ന് ഖാര്‍ഗേ ചോദിച്ചു. മണിപ്പൂര്‍ ജനതയുമായി സംവദിക്കന്‍ മോദി തയ്യാറാകാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

ALSO READ:  മലൈക്കോട്ടൈ വാലിബന്റെ സമയം അതല്ല; ഒരു പതിപ്പും സെന്‍സറിംഗ് പൂര്‍ത്തീകരിച്ചിട്ടില്ല; പ്രചരണം അവാസ്തവം

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തിനെതിരെയും ഖാര്‍ഗേ സംസാരിച്ചു. സുരക്ഷവീഴ്ച വിഷയത്തില്‍ പ്രധാന മന്ത്രി സംസാരിച്ചില്ല. പാര്‍ലമെന്റില്‍ സ്വന്തം നിലപാട് പ്രതിപക്ഷം വെളിപ്പെടുത്താന്‍ ശ്രമിച്ചു. മിണ്ടിയാല്‍ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കും എന്ന നിലപാടാണ് ഭരണ പക്ഷം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് തൊഴിലും കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും കര്‍ഷകരെയും കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചെന്നും ഇഡി, സിബിഐ എന്നിവ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണ് കേന്ദ്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ദിനം പ്രതി മൂന്നര ലക്ഷം അരവണ ടിന്നുകൾ സന്നിധാനത്തേക്ക്, വിതരണത്തിലുള്ള നിയന്ത്രണം നാളെ മുതൽ നീങ്ങും

അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര 14ന് തുടങ്ങും. മണിപ്പൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഭാരത് ന്യായ് യാത്രയുടെ ലോഗോ പ്രകാശനം ചെയ്തു. ന്യായം ലഭിക്കുന്നത് വരെ എന്നാണ് മുദ്രാവാക്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News