മണിപ്പൂരിലെ തീ മോദി സര്‍ക്കാര്‍ നൂഹ് വരെ എത്തിച്ചു; കേന്ദ്രത്തെ വിമര്‍ശിച്ച് മല്ലികാർജുൻ ഖാർഗെ

കോൺഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുയർത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ .ഹൈദരാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ആണ് ഖാർഗെയുടെ വിമർശനം. സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേർന്നത്.

ALSO READ:നിപ, പുതിയ പോസിറ്റീവ് കേസുകൾ ഇല്ല; മന്ത്രി വീണാ ജോർജ്

പ്രധാന പ്രശ്‌നങ്ങളെ പൊളളയായ മുദ്രാവാക്യങ്ങള്‍ കൊണ്ട് മൂടിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ് ഖാർഗെ പറഞ്ഞത്. ചൈനീസ് കടന്നുകയറ്റം കേന്ദ്രത്തിന്റെ അശ്രദ്ധ മൂലമാണെന്നും മണിപ്പൂരിലെ തീ മോദി സര്‍ക്കാര്‍ ഹരിയാനയിലെ നൂഹ് വരെ എത്തിച്ചുവെന്നും ഖാർഗെ പറഞ്ഞു.

അക്രമ സംഭവങ്ങളിൽ ഇന്ത്യയുടെ പുരോഗമനപരവും മതേതരവുമായ പ്രതിച്ഛായ തകർന്നു കൊണ്ടിരിക്കുകയാണെന്നും ബിജെപി എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.പാർലമെന്റിൽ പ്രതിപക്ഷത്തെ അടിച്ചമർത്താനും സഭയിൽ പൊതുനിരീക്ഷണം കുറയ്ക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെയും കോൺഗ്രസ് ശക്തമായി അപലപിച്ചു.

ALSO READ:പ്രിയപ്പെട്ട മന്ന പോയി, വീട് ഇനിയൊരിക്കലും പഴയതു പോലെയാകില്ല: സങ്കടവാർത്ത പങ്കുവെച്ച് സംവൃത സുനിൽ

പണപ്പെരുപ്പം, തൊഴിലില്ലായ്മ, മണിപ്പൂർ കലഹം, വർധിച്ചു വരുന്ന അസമത്വം എന്നിവ നിയന്ത്രിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം പൂർണമായും പരാജയപ്പെട്ടെന്നും ഖാർഗെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News