പൊതുജനാഭിപ്രായം നരേന്ദ്ര മോദിക്കെതിരാണ് എന്ന് മല്ലികാർജുൻ ഖാർഗെ. മോദിയായിരുന്നു മുഖം,കേവല ഭൂരിപക്ഷം നൽകാതെ ജനം കൃത്യമായ മറുപടി നൽകിയെന്നും ഖാർഗെ പറഞ്ഞു.
ALSO READ: ബംഗാളിൽ സിപിഐഎം പാർട്ടി ഓഫീസുകളും പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമണം നടത്തി തൃണമൂൽ കോൺഗ്രസ്
മോദിയുടേത് രാഷ്ട്രീയ പരാജയം മാത്രമല്ല, ധാർമിക പരാജയം കൂടിയാണ്.പൊതുജനാഭിപ്രായത്തെ നിഷേധിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും മോദി നടത്തും. ഭരണ ഘടന മൂല്യങ്ങൾ ഉയത്തിപ്പിടിക്കുന്ന എല്ലാ പാർട്ടികളെയും സ്വാഗതം ചെയ്യുന്നു എന്നും ഖാർഗെ പറഞ്ഞു.
ALSO READ:‘മാറ്റമില്ല’, നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ സഖ്യം
അതേസമയം 6,12,970 വോട്ടാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. അതായത് 54.24 ശതമാനം വോട്ട്. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിക്ക് 4,60,457 വോട്ടാണ് ലഭിച്ചത്. 40.74 ശതമാനം വോട്ടെന്ന് സാരം. ഒന്‍പത് ശതമാനം വോട്ടിന്‍റെ കുറവാണുണ്ടായത്. 2019ല്‍ 6,74,664 വോട്ടാണ് പ്രധാനമന്ത്രി ഇതേ മണ്ഡലത്തില്‍ നേടിയത്. അന്ന്, 63.62 ശതമാനം വോട്ടാണ് നേടിയത്. 2014ല്‍ 5,81,022 വോട്ടും (56.37%) നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here