തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള സന്ദേശം; പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Mallikarjun Kharge

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ദില്ലിയില്‍ ആരംഭിച്ചു. മഹാരാഷ്ട്ര , ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ദില്ലിയില്‍ ആരംഭിച്ചത്. ദില്ലിയിലെ എഐസിസി ആസ്ഥാനത്താണ് യോഗം നടക്കുന്നത്. ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലാണ് അധ്യക്ഷന്റെ രൂക്ഷ വിമര്‍ശനം. സംഘടനാ തലത്തിലെ പോരായ്മകള്‍ തിരുത്തണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ഹരിയാന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും ഇത് ഭാവിയില്‍ വെല്ലുവിളിയാകുമെന്ന് യോഗത്തില്‍ വിലയിരുത്തി.

Also Read : http://മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം; യോഗങ്ങള്‍ റദ്ദാക്കി ഷിന്‍ഡെ ജന്മനാട്ടിലേക്ക് മടങ്ങി

തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള സന്ദേശമാണ്. ബ്ലോക്ക് തലം മുതല്‍ എഐസിസി തലം മാറ്റം കൊണ്ടുവരും. ഐക്യം ഇല്ലായ്മയും പരസ്പരവിരുദ്ധമായ പ്രസ്താവനകളും ദോഷം ചെയ്തു. താഴെത്തട്ടിലെ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ചൂണ്ടിക്കാട്ടി.

Also Read : http://115 വര്‍ഷം പഴക്കമുള്ള വാരണാസി കോളേജില്‍ അവകാശം ഉന്നയിച്ച് യുപി വഖഫ് ബോര്‍ഡ്, വിവാദം കനക്കുന്നു!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News