ഗാന്ധിയെക്കുറിച്ച് അറിയില്ലെങ്കിൽ പഠിക്കണമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇങ്ങനെയൊരാൾ പ്രധാനമന്ത്രിയായിരിക്കുന്നത് രാജ്യത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി പറഞ്ഞത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ബിജെപിയിലെ അറിവുള്ള നേതാക്കള്‍ മോദിക്ക് ഗാന്ധിയെക്കുറിച്ച് പറഞ്ഞ് കൊടുക്കണം.
മോദി സ്വയം ദൈവമായി നടിക്കുന്ന ഭരണാധികാരിയാണ്. ഇത് ഏകാധിപത്യത്തിന്റെ വികലാരൂപമാണ്. ജൂൺ 4 ന് രാജ്യത്ത് ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഗാന്ധി’ സിനിമയുടെ റിലീസിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാൻ ലോകം താൽപര്യം കാണിച്ചതെന്നായിരുന്നു മോദിയുടെ പരാമർശം.
വിഷയത്തിൽ മഹാത്മാ ഗാന്ധിയെക്കുറിച്ചുളള മോദിയുടെ അവകാശവാദം ഞെട്ടിക്കുന്നതെന്ന് സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു. മോദി ജനിക്കുന്നതിന് മുമ്പ് 5 തവണ ഗാന്ധിജി നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. വിനാശ കാലേ വിപരീത ബുദ്ധിയെന്നും യെച്ചൂരി പരിഹസിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here