ബജറ്റിൽ ഒരു സംസ്ഥാനങ്ങൾക്കും ഗുണമില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രണ്ട് സംസ്ഥാങ്ങൾക്ക് മാത്രമാണ് ഗുണം ഉണ്ടായത്. കസേര സംരക്ഷിക്കാനും ചിലരെ സന്തോഷിപ്പിക്കാനും വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഇങ്ങനെ ഒരു ബജറ്റ് ഇതുവരെ കണ്ടിട്ടില്ല. ഇന്ത്യ മുന്നണി ശക്തമായി പ്രതിഷേധിക്കും. ബജറ്റിനെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.
ആന്ധ്രയ്ക്ക് തലസ്ഥാന നഗരി വികസനത്തിനടക്കം 15000 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ബീഹാറിന് മെഡിക്കൽ കോളേജുകൾ വിമാനത്താവളം എക്സ്പ്രസ് ഹൈവേ ക്ഷേത്ര കൊറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ ആയിരുന്നു ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ, ഉൾപ്പെടെ പരിഹരിക്കാനുള്ള പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ശക്തമായ വിമർശനം പ്രതിപക്ഷ പാർട്ടികൾ ഇരു സഭകളിലും ഉയർത്തും. ഇതിന് പുറമേ നീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here