അടുത്ത വർഷം മോദി ദേശീയ പതാക ഉയർത്തും, ചെങ്കോട്ടയിൽ ആയിരിക്കില്ല മോദിയുടെ വീട്ടിൽ ആകും: മല്ലികാർജുൻ ഖാർഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിൻ്റെ കാരണം വ്യക്തമാക്കുന്ന വീഡിയോയിലാണ് പ്രധാനമന്ത്രിക്കെതിരെ ഗാർഗെ രംഗത്ത് വന്നത്. അടുത്ത വർഷം മോദി ദേശീയ പതാക ഉയർത്തും, എന്നാൽ ചെങ്കോട്ടയിൽ ആയിരിക്കില്ല മോദിയുടെ വീട്ടിൽ ആകും പതാക ഉയർത്തുക എന്നാണ് ഗാർഗെ പറഞ്ഞത്.

ALSO READ: ‘മരിച്ചുകിടക്കുന്ന ഒരാൾക്ക് മാത്രമേ കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ കഴിയൂ’, നിങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഞാനില്ല: പ്രകാശ് രാജ്

‘അടൽ ബിഹാരി വാജ്പേയ് ഉൾപ്പെടെയുള്ള എല്ലാ പ്രധാനമന്ത്രിമാരും രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുകയും വികസനത്തിനായി നിരവധി നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജനാധിപത്യവും ഭരണഘടനയും സ്വയംഭരണ സ്ഥാപനങ്ങളും ഗുരുതരമായ ഭീഷണിയിലാണെന്ന് വേദനയോടെയാണ് ഞാൻ പറയുന്നത്. പുതിയ മാർഗങ്ങളുപയോഗിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് നോക്കുന്നത്. സി ബി ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി റെയ്ഡുകൾ എന്നിവക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുർബലപ്പെടുത്തുകയാണ്. പ്രതിപക്ഷ എം പിമാരുടെ വായ് മൂടിക്കെട്ടുന്നു,അവരെ സസ്പെൻഡ് ചെയ്യുന്നു, അവരുടെ മൈക്കുകൾ നിശബ്ദമാക്കുന്നു, പ്രസംഗങ്ങൾ നീക്കം ചെയ്യുന്നു.’, വീഡിയോയിൽ ഖാർഗെ വ്യക്തമാക്കി.

ALSO READ: ‘കലാപകാരികള്‍ സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നത് എന്തിന്’? മണിപ്പൂരിലെ പ്രശ്നങ്ങളെ പ്രധാനമന്ത്രി അവഗണിക്കുന്നു; ഇറോം ശര്‍മ്മിള

‘മഹാന്മാരായ നേതാക്കൾ ഒരിക്കലും പഴയ ചരിത്രമൊന്നും മായ്ക്കാനോ പുതിയത് ഉണ്ടാക്കാനോ നോക്കിയിട്ടില്ല. എന്നാൽ ചിലർ എല്ലാത്തിന്റെയും പേരുകൾ മാറ്റി എഴുതുകയാണ്. ഏകാധിപത്യത്തിലൂടെ അവർ ജനാധിപത്യത്തെ വലിച്ചുകീറുകയാണ്. രാജ്യത്ത് സമാധാനം കൊണ്ടുവന്ന പല നിയമങ്ങളുടെയും പേരുകളും മാറ്റുകയാണ്. ആദ്യം അച്ഛാദിൻ വന്നു. പിന്നീട് അത് ന്യൂ ഇന്ത്യയായി, ഇപ്പോൾ അമൃത് കാലുമായി. സ്വന്തം വീഴ്ചകൾ മറക്കാനാണോ പേരുമാറ്റുന്നത്?’ ഖാർഗെ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News