“ദേഷ്യം ഉള്ളവര്‍ക്ക് ആഘോഷിക്കാന്‍ അവസരം”: പീഡന പരാതിയില്‍ പ്രതികരിച്ച് മല്ലു ട്രാവലര്‍

തന്നോട് ദേഷ്യം ഉള്ളവർക്ക്‌ ഒരു ആഘോഷമാക്കാനുള്ള അവസരമാണ് തനിക്കെതിരെയുള്ള പീഡന പരാതിയെന്ന് മല്ലു ട്രാവലറിന്‍റെ പ്രതികരണം. എന്‍റെ പേരിൽ ഒരു ഫേക്ക്‌ പരാതി വാർത്ത കണ്ടു. 100% ഫേക്ക്‌ ആണു. മതിയായ തെളിവുകൾ കൊണ്ട്‌ അതിനെ നേരിടുമെന്നും മലയാളി വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കിര്‍ സുബാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നൊട്‌ ദേഷ്യം ഉള്ളവർക്ക്‌ ഒരു ആഘോഷമാക്കാനുള്ള അവസരം ആണൂ ഇത്‌ എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്‌ , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു-  മല്ലു ട്രാവലര്‍ കുറിച്ചു

സൗദി അറേബ്യന്‍ യുവതിയാണ് ഷക്കിര്‍ സുബാനെതിരെ പീഡന പരാതി നല്‍കിയത്.  ഇന്‍റര്‍വ്യു ചെയ്യാനെത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയതായി യുവതി ആരോപിച്ചു. പരാതിയെത്തുടര്‍ന്ന് ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുകയാണ്.

ALSO READ: തൊഴിലില്ലായ്മയുടെ കണക്കുകൾ പുറത്തുവിടുന്നില്ല; ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ നീക്കം; ഡോ.പരകാല പ്രഭാകർ

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

എന്റെ പേരിൽ ഒരു ഫേക്ക്‌ പരാതി വാർത്ത കണ്ടു. 100% ഫേക്ക്‌ ആണു. മതിയായ തെളിവുകൾ കൊണ്ട്‌ അതിനെ നേരിടും.
എന്നൊട്‌ ദേഷ്യം ഉള്ളവർക്ക്‌ ഒരു ആഘോഷമാക്കാനുള്ള അവസരം ആണൂ ഇത്‌ എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്‌ , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.

ALSO READ: മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി വാട്സാപ്പ് ചാനല്‍: അവര്‍ക്കൊപ്പം ചേരുന്നതങ്ങനെ? വ‍ഴികള്‍ നോക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News