മല്ലു ട്രാവലറെ ‘കിക്’ ചുമതലകളിൽ നിന്ന് നീക്കി; ഷിയാസ് കരീമിനെയും മാറ്റിനിർത്തും

ലൈംഗികാരോപണം നേരിടുന്ന പശ്ചാത്തലത്തിൽ മല്ലു ട്രാവലർ എന്ന പേരിലറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റിയുടെ (കിക്) എല്ലാ ചുമതലകളിൽ നിന്ന് നീക്കി. കമ്മ്യൂണിറ്റിയുടെ പ്രതിനിധികൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ: രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടങ്ങി

ഷാക്കിര്‍ സുബ്ഹാൻ കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു. ആ ചുമതലയിൽനിന്ന് അദ്ദേഹത്തെ നീക്കി. കമ്മ്യൂണിറ്റിക്കുള്ളിലെ ആഭ്യന്തര സെൽ നടത്തിയ അന്വേഷണത്തില് പിന്നാലെയാണ് ചുമതലകളിൽ നിന്ന് നീക്കിയുള്ള നടപടി. പരാതി സത്യമെന്ന് തെളിഞ്ഞാൽ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യാജമാണെന്ന് തെളിഞ്ഞാൽ നിയമനടപടിക്കായി ഒപ്പമുണ്ടാകുമെന്നും കമ്മ്യൂണിറ്റി അറിയിച്ചു.

ALSO READ: മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

മറ്റൊരു പീഡനാരോപണം നേരിട്ട ഷിയാസ് കരീമിനെയും മാറ്റി നിർത്താനാണ് തീരുമാനം. നിലവിൽ ഷിയാസ് കമ്മ്യൂണിറ്റിയിൽ അംഗമല്ല. എന്നാൽ സെലിബ്രിറ്റിയെന്ന നിലയിൽ കമ്മ്യൂണിറ്റിയുടെ ഒരു പരുപാടിയിലും ഷിയാസിനെ ഇനി പങ്കെടുപ്പിക്കേണ്ട എന്നാണ് തീരുമാനം.

ALSO READ: ലാലേട്ടനെയും മമ്മൂക്കയെയുമൊക്കെ കണ്ടുകൊണ്ടാണ് സിനിമ പഠിച്ചത്, പക്ഷെ ആ കാരണം കൊണ്ട് അവർക്ക് മുൻപിൽ ചെല്ലാൻ പേടിയാണ്: സിദ്ധാർത്ഥ്

സൗദി അറേബ്യന്‍ യുവതിയാണ് മല്ലു ട്രാവലറിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇന്‍റര്‍വ്യു ചെയ്യാനെത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. പരാതിയെത്തുടര്‍ന്ന് ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News