‘മാമന്നൻ’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു

മാരി സെൽവരാജ് ചിത്രം ‘മാമന്നൻ’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. ജൂൺ 29 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

ജൂലെെ 27-ന് ചിത്രം ഒ.ടി.ടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രമാണ് ‘മാമന്നൻ’.

ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്‍മാനായിരുന്നു സംഗീതം. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Also Read: നിയമലംഘനം നടത്തിയ പ്രവാസി തൊഴിലാളികള്‍ മസ്‌കറ്റില്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News