ബിജെപിയുടേത് ‘പ്രതികാര രാഷ്ട്രീയം’; പോരാട്ടത്തില്‍ മഹുവ തന്നെ വിജയിക്കുമെന്ന് മുഖ്യമന്ത്രി

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മഹുവ മൊയ്ത്രയെ പുറത്താക്കിയതിനെ അപലപിച്ച മുഖ്യമന്ത്രി, ലജ്ജയില്ലാത്ത നടപടിയാണിതെന്നും ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് സംഭവിച്ചതെന്നും തുറന്നടിച്ചു. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ പണം വാങ്ങിയെന്ന ആരോപണം. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ നാടകീയ സംഭവവികാസങ്ങളാണ് പാര്‍ലമെന്റിലും പുറത്തും അരങ്ങേറിയത്.

ALSO READ: ആരാണാ ഭാഗ്യവാൻ? നിർമൽ ലോട്ടറി ഫലമറിയാം.

” ഇത് ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ്. അവര്‍ ജനാധിപത്യത്തെ കൊന്നു. അത് അനീതിയാണ്. മഹുവ ഈ യുദ്ധം ജയിക്കും. ബിജെപിക്ക് തക്കമറുപടി ജനങ്ങള്‍ നല്‍കും. അവര്‍ അടുത്ത തെരഞ്ഞൈടുപ്പില്‍ പരാജയപ്പെടും.” മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

പാര്‍ലമെന്ററി ജനാധിപത്യത്തിന് ഇത് നാണക്കേടാണ്. മഹുവ മൊയ്ത്രയെ പുറത്താക്കിയ രീതി അപലപനീയമാണ്. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ഞങ്ങളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ അവര്‍ പ്രതികാര രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. ഇതൊരു ദു:ഖം നിറഞ്ഞ ദിനമാണ്. ഇത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ വഞ്ചിക്കുന്ന പ്രവര്‍ത്തിയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

ALSO READ: എഴുതിത്തള്ളുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം: ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

മൊയ്ത്ര വലിയ ജനവിധിയോടെ തിരികെ പാര്‍ലമെന്റിലെത്തും. ബിജെപിക്ക് വലിയ ഭൂരിപക്ഷമുള്ളതിനാല്‍ അവര്‍ക്ക് എന്തും ചെയ്യാം എന്ന ചിന്തയാണ്. അവര്‍ക്ക് അധികാരം ഇല്ലാതാകുന്ന ഒരു ദിനം വരുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും മമത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News