40 സീറ്റിലെങ്കിലും വിജയിക്കുമോ?; കോണ്‍ഗ്രസിനെ പരിഹസിച്ച് മമത ബാനര്‍ജി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല്‍പതു സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നാണ് മമതയുടെ പരിഹാസം.

ALSO READ:  തൃശൂരിൽ സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 300 സീറ്റുകളില്‍ 40 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് വിജയിക്കുമോ എന്നറിയില്ല. ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് ഇരുപാര്‍ട്ടികളും. എന്നാല്‍ അവര്‍ ബംഗാളില്‍ വന്നപ്പോള്‍ പറഞ്ഞില്ല. ഉദ്യോഗസ്ഥരില്‍ നിന്നാണ് ഞാനത് മനസിലാക്കിയത്. എന്തിനാണിത്ര അഹങ്കാരം. ധൈര്യമുണ്ടെങ്കില്‍ യുപിയിലും ബനാറസിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയെ പരാജയപ്പെടുത്തു എന്നും മമത തുറന്നടിച്ചു.

ALSO READ: ‘എൻ്റെ ലക്ഷ്യം അഴിമതിയില്ലാത്ത സർക്കാർ’, സിനിമയിലെ രക്ഷകൻ ജീവിതത്തിലും അവതരിക്കുമോ? ആവേശമായി വിജയ്‌യുടെ വാക്കുകൾ

മുര്‍ഷിദാബാദിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മമത കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News