വാഹനാപകടമെന്ന് ആദ്യ റിപ്പോർട്ടുകൾ, വീട്ടിൽ തെന്നി വീണതെന്ന് കുടുംബം; മമത ബാനർജിയുടെ അപകടവാർത്തയിൽ നിഗൂഢത

വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ അപകട വാർത്തയിൽ നിഗൂഢത. നെറ്റിയിൽ മുറിവേറ്റ വാർത്തകൾ വാഹനാപടകം എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. എന്നാൽ വീട്ടിൽ തെന്നി വീണാണ് അപകടം സംഭവിച്ചതെന്നാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കേന്ദ്രസർക്കാർ നേരിട്ട് നിയമിക്കുന്ന പാർലമെന്റ് നിയമം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ടിഎംസിയുടെ ഒഫീഷ്യൽ അക്കൗണ്ടിൽ കഴിഞ്ഞ ദിവസമാണ് നെറ്റിയിൽ മുറിവുമായി മമത ബാനർജിയുടെ ചിത്രങ്ങൾ പ്രചരിച്ചത്. അപകടത്തിൽ പരിക്കേറ്റു എന്നാണ് ദേശീയ മാധ്യമങ്ങൾ ഈ വാർത്തയിൽ പ്രതികരിച്ചത്. എന്നാൽ തുടർന്നാണ് വീട്ടിൽ തെന്നിവീണാണ്‌ അപകടം സംഭവിച്ചതെന്ന് കുടുംബം വ്യക്തമാക്കിയത്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം മമത ബാനർജി ആശുപത്രി വിട്ടതായും കുടുംബം പറഞ്ഞു.

ALSO READ: മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

അതേസമയം, മമതയുടെ അപകടകാരണം വലിയ രീതിയിലാണ് ഇപ്പോൾ ചർച്ചയാകുന്നത്. തെന്നിവീണതാണോ അതോ അപകടത്തിൽ പരിക്ക് പറ്റിയതാണോ എന്ന് ഇതുവരേക്കും ടിഎംസിയോ മറ്റോ സ്ഥിരീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News