‘രാവിലെ ചായയ്‌ക്കൊപ്പം ഗോമൂത്രം കുടിക്കണമെന്നും ഉച്ചഭക്ഷണത്തിന് ചാണകം കഴിക്കണമെന്നും ഇനി ബിജെപി ആവശ്യപ്പെടും’: മമത ബാനർജി

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാവിലെ ചായയ്‌ക്കൊപ്പം ഗോമൂത്രം കുടിക്കണമെന്നും ഉച്ചഭക്ഷണത്തിന് ചാണകം കഴിക്കണമെന്നും ഇനി ബിജെപി ആവശ്യപ്പെടുമെന്ന് മമത പറഞ്ഞു. രാമനവമി ദിനത്തില്‍ ബി.ജെ.പി അക്രമവും കലാപവും സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും അവർ ആരോപിച്ചു

ബി.ജെ.പി നേതാക്കള്‍ സഞ്ചരിക്കുന്ന ഹെലികോപ്റ്ററുകളില്‍ ആദായ നികുതി വകുപ്പിന് പരിശോധന നടത്താന്‍ കഴിയുമോയെന്ന മമത ചോദിച്ചു. ടി.എം.സി നേതാവായ അഭിഷേക് ബാനര്‍ജി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ ഐ.ടി പരിശോധന നടത്തിയതിനെ തുടർന്നായിരുന്നു മമതയുടെ വിമർശനം.

‘ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത് ബി.ജെ.പിയാണ്. എന്നാല്‍ ബി.ജെ.പി നേതാക്കളുടെ ഹെലികോപ്റ്ററുകള്‍ പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ ധൈര്യപ്പെടുമോ,’ മമത ബാനർജി ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേന്ദ്ര അന്വേഷ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്രം പ്രചരണത്തില്‍ തുല്യ സ്ഥാനം നല്‍കുന്നില്ലെന്നും ബാനർജി പറഞ്ഞു. വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി എന്‍.ഐ.എയെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അതിലൂടെ എന്‍.ഡി.എ സഖ്യത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News