‘ഇത്തവണ ബിജെപി തോൽക്കും, താമരപ്പാർട്ടി ഒരു വാഷിങ് മെഷിന്‍, ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു’, വിമർശനവുമായി മമത ബാനർജി

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് മമത പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ ജയിലിലടക്കാനാണ് ശ്രമമെന്നും ‘അച്ഛാ ദിന്‍’ എന്നത് മോദിയുടെ വാഗ്ദാനത്തില്‍ മാത്രമായി ചുരുങ്ങിയെന്നും മമത വിമര്‍ശിച്ചു.

ALSO READ: ‘അജ്‌മൽ കസബിന് ജയിലിൽ ബിരിയാണി വാങ്ങി നൽകി’, മുക്കുവരുടെ മണം ഇഷ്ടമില്ലാത്തത് കൊണ്ട് ബിജെപി സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്യുന്നു: സുപ്രിയ ശ്രീനേറ്റ്

‘എന്‍.ഡി.എ സഖ്യം 400ലധികം സീറ്റുകള്‍ നേടുമെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഇത്തവണ ബി.ജെ.പിക്ക് കനത്ത തോല്‍വി നേരിടേണ്ടി വരും. ഒരു രാഷ്ട്രം, ഒരു പാര്‍ട്ടി, ഒരു സര്‍ക്കാര്‍, ഒരു നേതാവ് എന്ന ആശയം നടപ്പിലാക്കി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ജയിലില്‍ അടക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്’, മമത വിമർശിച്ചു.

ALSO READ: ‘നൂറോളം റേപ്പ് കേസ്, അശ്ലീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ’, ഓടി മടുത്തു, ഒടുവിൽ പ്രജ്വൽ രേവണ്ണ കീഴടങ്ങുന്നു

‘പ്രതിപക്ഷ സഖ്യം ചൂണ്ടിക്കാട്ടിയതുപോലെ, ബി.ജെ.പി ഒരു വാഷിങ് മെഷിന്‍ ആണോ? കുറ്റാരോപിതരായ നേതാക്കള്‍ ബി.ജെ.പിയിലേക്ക് എത്തുമ്പോഴേക്കും അവര്‍ എങ്ങനെയാണ് ശുദ്ധരായി മാറുന്നത്? വൈദ്യുതി, പാചക വാതകം തുടങ്ങിയ ആശ്വാസ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പൊടിയിടുകയാണ്’, മമത കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News