നിയമസഭാംഗങ്ങളുടെ ശമ്പളത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച് മമത ബാനര്‍ജി

പശ്ചിമ ബംഗാളില്‍ നിയമസഭാംഗങ്ങളുടെ ശമ്പളത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി മമത ബാനര്‍ജി നിയമസഭയിലാണ് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചത്.എം എല്‍ എമാരുടെ മാസ ശമ്പളം 40,000 രൂപയാണ് വർധിക്കുക. താന്‍ ദീര്‍ഘനാളായി ശമ്പളമൊന്നും വാങ്ങുന്നില്ല, അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ വര്‍ധനയില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു.

ALSO READ: വില കുത്തനെ കുറഞ്ഞു; തക്കാളി റോഡിൽ തള്ളി കർഷകൻ

മറ്റു സംസ്ഥാനങ്ങളിലെ എം എല്‍ എമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ ബംഗാള്‍ എം എല്‍ എമാരുടെ ശമ്പളം തുച്ഛമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനാലാണ് ഇപ്പോള്‍ എം എൽ എ മാരുടെ ശമ്പളത്തിൽ വര്‍ധനവ് വരുന്നത്. പ്രതിമാസ ശമ്പളം നാല്‍പ്പതിനായിരം രൂപ വീതം കൂട്ടുക വഴി വൻ വർധനവാണ് എം എൽ എ മാരുടെ ശമ്പളത്തിൽ ഉണ്ടായിരിക്കുന്നത്.

ALSO READ:ജി 20 ഉച്ചകോടി; സ്പാനിഷ് പ്രസിഡന്റ് പങ്കെടുക്കില്ല

വര്‍ധനയ്ക്കു ശേഷം വരുന്ന ശമ്പളം എത്രെയെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിട്ടില്ല. മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി മമത ബാനർജി കൂടുതൽ വെളിപ്പെടുത്തിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News