ഹരിയാന സംഘര്‍ഷത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മമത ബാനർജി

സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ പ്രകോപിപ്പിക്കാന്‍ പാടില്ല എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹരിയാന സംഘര്‍ഷത്തെക്കുറിച്ചുളള മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവനയില്‍ ആണ് മമത ബാനർജിയുടെ വിമര്‍ശനം. എല്ലാവരെയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന ഖട്ടറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മമത. അദ്ദേഹത്തിന്റെ പ്രസ്താവനയെ ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ വ്യക്തികളെയും സംരക്ഷിക്കാന്‍ കഴിയില്ലെന്നത് ഒരു വസ്തുതയാണ്. എന്നാൽ ആളുകളെ പ്രകോപിപ്പിക്കാന്‍ പാടില്ല എന്നും മമത പറഞ്ഞു.

also read: ഹരിയാനയിലെ സംഘര്‍ഷം; ബിജെപിയുമായി ഇടഞ്ഞ് സഖ്യകക്ഷി

പശ്ചിമ ബംഗാളില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ബിജെപി പ്രത്യേക ടീമുകളെ അവിടേക്ക് അയയ്ക്കും. എന്നാല്‍ അവരുടെ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളില്‍ അന്വേഷണം നടത്തുന്നില്ല. അടിയന്തര വിഷയങ്ങള്‍ അടിയന്തിരമായി തന്നെ പരിഗണിക്കേണ്ടതാണ്. ചിലപ്പോള്‍ അവര്‍ ഇ ഡിയെയും സി ബി ഐ യേയും മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കും. എന്നാല്‍ അവര്‍ അവരുടെ സംസ്ഥാനത്തേക്ക് ഒരു ഏജന്‍സിയെയും അയയ്ക്കില്ലെന്നും മമത പറഞ്ഞു.

ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്കിടെ നടന്ന സംഘര്‍ഷത്തിൽ ബന്ധപ്പെട്ട് രണ്ട് ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. 116 പേരെ അറസ്റ്റ് ചെയ്തതായും 190 പേരെ കസ്റ്റഡിയിലെടുത്തതായും മുഖ്യമന്ത്രി മനോഹര്‍ ഖട്ടര്‍ അറിയിച്ചു. അക്രമത്തില്‍ കൊല്ലപ്പെട്ട രണ്ട് ഹോം ഗാര്‍ഡുകളുടെ കുടുംബത്തിന് ഹരിയാന സര്‍ക്കാര്‍ 57 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

also read: തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും പേടിക്കണ്ട അവശ്യമില്ല; ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിച്ചു

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അഴിമതി വിരുദ്ധ സെല്‍ രൂപീകരിച്ചതെന്ന് മമത ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി ആനന്ദ ബോസ് രാജ്ഭവനില്‍ അഴിമതി വിരുദ്ധ സെല്‍ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News