മമത നിശ്ചയിച്ച് ഉറപ്പിച്ചു കഴിഞ്ഞു; ഒടുവില്‍ അത് സംഭവിക്കുമോ?

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമൊപ്പം സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വരുന്ന തെരഞ്ഞെടുപ്പില്‍ ഈ സഖ്യം ഒന്നിച്ചു തന്നെ നില്‍ക്കുമെന്ന് പ്രതീക്ഷയും മമത പ്രകടിപ്പിച്ചു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് സഖ്യം സാധ്യമാകുന്നതെന്നും മമത വ്യക്തമാക്കി. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്നും അവര്‍ വിവരിച്ചു. അതിനൊപ്പം സീറ്റ് ധാരണ നീണ്ടു പോകരുതെന്ന ആവശ്യം ഇന്ത്യ സഖ്യം വൈകിപ്പിക്കരുതെന്ന നിര്‍ദ്ദേശവും അവര്‍ മുന്നോട്ടു വച്ചു.

ALSO READ: 1998 ല്‍ ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തത് പ്രിയപ്പെട്ട മമ്മൂട്ടിക്കാ ആയിരുന്നു, എന്റെ ഇച്ചാക്ക; മോഹൻലാൽ

ഇന്ത്യാ സഖ്യത്തിന് 2024 ല്‍ അധികാരത്തിലേറാനാകുമെന്നും പ്രധാനമന്ത്രി ആരാകണം എന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഇടതുപക്ഷം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് എം പി സ്ഥാനത്ത് നിന്നും പുറത്താക്കിയ മഹുവ മൊയ്ത്രക്ക് തന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നും മമത ബാനര്‍ജി വ്യക്തമാക്കി. പാര്‍ലമെന്റില്‍ നിന്നും 78 എം പിമാരെ കൂട്ട സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിലും ബംഗാള്‍ മുഖ്യമന്ത്രി പ്രതികരിച്ചു. ജനാധിപത്യത്തോടുള്ള അവഹേളനമാണ് 78 എം പിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയതെന്നായിരുന്നു മമതാ ബാനര്‍ജിയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News