കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് മമത ബാനര്‍ജി

ദില്ലി മദ്യനയ കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് മമത ബാനര്‍ജി. രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത് നന്നായെന്നും മമത എക്‌സില്‍ കുറിച്ചു.

ജൂണ്‍ 1 വരെയാണ് കേജ്രിവാളിന് ജാമ്യം അനുവദിച്ചത്. ജൂണ്‍ 4 വരെ കെജ്രിവാളിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ കെജ്രിവാളിന് അനുവാദമില്ല.മാര്‍ച്ച് 21ന് അറസ്റ്റിലായ കെജ്രിവാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

തന്നെ അറസ്റ്റ് ചെയ്ത ഇഡി നടപടി ചോദ്യം ചെയ്താണ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ ജിയില്‍ കെജ്രിവാളിന്റെയും ഇ ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

കെജ്രിവാളിന് എതിരായ ഇഡിയുടെ വാദങ്ങളും കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേട്ട കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായിരുന്നു. ജാമ്യം നല്‍കുമെന്ന സൂചന ബെഞ്ച് ചൊവ്വാഴ്ച തന്നെ നല്‍കിയിരുന്നു. ജൂണ്‍ രണ്ടിന് ജയിലില്‍ മടങ്ങി എത്തണം. തിഹാറിലെ രണ്ടാം നമ്പര്‍ ജയിലിലാണ് കെജ്രിവാള്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News