ഒടുവില്‍ കുറ്റസമ്മതം; നന്ദിഗ്രാമിൽ നടത്തിയ കലാപവും കൂട്ടക്കൊലയും തന്‍റെ സൃഷ്‌ടിയെന്ന് മമത ബാനര്‍ജി

നന്ദിഗ്രാമിൽ കലാപവും കൂട്ടക്കൊലയും സംഘടിപ്പിച്ചത് താനാണെന്ന് വെളിപ്പെടുത്തി മമത ബാനര്‍ജി . ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ ആണ് താൻ നന്ദിഗ്രാമിൽ കലാപവും കൂട്ടക്കൊലയും സംഘടിപ്പിച്ചത് എന്ന് പൂർവ മെദിനിപ്പൂർ ജില്ലയിലെ കാന്തിയിൽ പൊതുയോഗത്തിൽ മമത വെളിപ്പെടുത്തി.

ALSO READ: മക്കയിൽ ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളി മരിച്ചു

2007 മാർച്ച് 14ന് ഉണ്ടായ സംഭവത്തിൽ സിപിഐഎം പ്രവർത്തകരുടെ ഇടയിലേക്ക് തൃണമൂൽ പ്രവർത്തകർ നുഴഞ്ഞ് കയറി കലാപവും വെടിവെപ്പും നടത്തുകയായിരുന്നു .14 പേരായിരുന്നു സംഭവത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന്‌ സംസ്ഥാനത്തൊട്ടാകെ ഉണ്ടായ കലാപമാണ് അവിടെ ഇടതുമുന്നണി സർക്കാരിന്റെ തകർച്ചക്ക് വഴിയൊരുക്കികയായിരുന്നു.

നന്ദിഗ്രാം കലാപത്തിന് നേതൃത്വം നൽകിയ തൃണമൂലിന്റെ നേതാക്കളായിരുന്നു സുഖേന്ദു അധികാരിയും അദ്ദേഹത്തിന്റെ അച്ഛൻ ശിശിർ അധികാരിയും. എന്നാൽ ഇപ്പോൾ അവർ ബിജെപിയിലാണ്. ഈ സമയത്ത് പ്രവർത്തകരുടെ ഇടയിൽ നിന്ന്‌ വെടിവയ്‌പ്പുവരെ സൃഷ്ടിക്കാനുള്ള തന്ത്രങ്ങൾ താൻ ഉണ്ടാക്കിയപ്പോൾ അച്ഛനും മകനും വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നെന്നും മമത പറഞ്ഞത്. നന്ദിഗ്രാം സംഭവം കഴിഞ്ഞ് 13 വർഷത്തോളം സുഖേന്ദുവും ശിശിർ അധികാരിയും തൃണമൂലിൽ തന്നെയുണ്ടായിരുന്നു.ബിജെപിയിലെത്തിയ സുഖേന്ദുവിനോട്‌ മത്സരിച്ച്‌ നന്ദിഗ്രാമിൽ മമത തോറ്റിരുന്നു.

ALSO READ: പത്തനംതിട്ടയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയും രണ്ടുദിവസത്തിനുള്ളിൽ കൊന്നടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News