ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാം, തിരിച്ചും സഹായിക്കണം: മമത ബാനര്‍ജി

കൊല്‍ക്കത്ത: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മമത ബാനർജിയുടെ പ്രതികരണം.

“കോൺഗ്രസ് ശക്തമായ സ്ഥലങ്ങളിൽ അവർ പോരാടട്ടെ. ഞങ്ങൾ അവർക്ക് പിന്തുണ നൽകും, അതിൽ തെറ്റൊന്നുമില്ല. എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികളെയും അവർ പിന്തുണയ്ക്കണ”മെന്ന് മമത ബാനർജി വ്യക്തമാക്കി.

ഓരോ പ്രദേശങ്ങളിലും ശക്തരായ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രാധാന്യം നൽകുന്നതാകണം സീറ്റ് പങ്കിടൽ എന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ശക്തരായ പ്രാദേശിക പാർട്ടികൾക്ക് പ്രാധാന്യം നൽകണമെന്നും മമത ബാനർജി നിർദ്ദേശിച്ചു.

ഓരോ പ്രദേശത്തും പ്രതിപക്ഷ കക്ഷികളിലെ ശക്തരായ പാര്‍ട്ടികള്‍ ആരോ അവര്‍ക്ക് കൂടുതൽ സീറ്റുകള്‍ നല്‍കണമെന്നും പ്രതിപക്ഷ ഐക്യത്തിലെ മറ്റ് പാര്‍ട്ടികള്‍ അവരെ പിന്തുണയ്ക്കണമെന്ന നിലപാടാണ് മമതാ ബാനര്‍ജി മുന്നോട്ടു വയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെവന്നാല്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസടക്കമു‍ള്ള പാര്‍ട്ടികള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടി വരും.

പ്രതിപക്ഷ ഐക്യം സംബന്ധിച്ച് വ്യക്തമായ ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച നിരവധി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ  നിലപാട് വ്യക്തമാക്കുന്നത്. നേരത്തെ കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പരാമർശങ്ങളില്ലാതെ മമതാ ബാനർജി കർണാടകയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News