‘ഇത് പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ അവസാനത്തെ സ്വാതന്ത്ര്യദിന പ്രസംഗം’, പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കാവിപ്പാർട്ടിയെ തോൽപ്പിക്കും: മമത ബാനർജി

പ്രധാനമന്ത്രി എന്ന നിലയിലെ മോദിയുടെ അവസാന സ്വാതന്ത്ര്യ ദിന പ്രസംഗമായിരിക്കും ദില്ലിയിലേതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ രാജ്യത്തുടനീളമുള്ള ബി ജെ പിയെ തകര്‍ക്കുമെന്നും, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാവിപ്പാര്‍ട്ടിയെ തോല്‍പ്പിക്കും മമത ബാനർജി പറഞ്ഞു.

ALSO READ: വിജയക്കുതിപ്പില്‍ ജയിലര്‍; ആശംസകള്‍ അറിയിച്ച് സാക്ഷാല്‍ കമല്‍ഹാസനും

‘മോദിജിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയിലെ അവസാന പ്രസംഗമായിരിക്കും.‘ഇന്ത്യ’ സഖ്യം രാജ്യത്തുടനീളമുള്ള ബി ജെ പിയെ തകര്‍ക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാവിപ്പാര്‍ട്ടിയെ തോല്‍പ്പിക്കും. ബംഗാളിന് രാഷ്ട്രീയ സ്ഥാനമല്ല, ബി ജെ പി സര്‍ക്കാരിനെ പുറത്താക്കലാണ് ആഗ്രഹം. എനിക്ക് പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹമില്ല’, മമത ബാനർജി പറഞ്ഞു.

ALSO READ: “അന്തിചർച്ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന് 2021 ലെ തെരഞ്ഞെടുപ്പ് തെളിയിച്ചു”: മാധ്യമങ്ങളെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

‘ബംഗാളില്‍ ചില അഴിമതികള്‍ക്കെതിരെ ഞങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാലും കേന്ദ്ര സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങളുണ്ട്. റാഫേല്‍ അഴിമതിയും 2000ത്തിന്റെ നോട്ടുകള്‍ അസാധുവാക്കിയതും ഇതില്‍ ഉള്‍പ്പെടുന്നു,’ മമത കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News