ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി; മമതാ ബാനര്‍ജിക്ക് പരുക്ക്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ നിലത്തിറക്കിയത്. ലാന്‍ഡിംഗിനിടെ മമതക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

Also Read- നടു റോഡില്‍ യുവതിയെ വെട്ടാന്‍ വടിവാളുമായി പിന്നാലെ ഓടി യുവാവ്; നാട്ടുകാര്‍ ഇടപെട്ടതോടെ യുവതിക്ക് രക്ഷപ്പെടല്‍

സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയര്‍ബേസിലിലാണ് കോപ്ടര്‍ ഇറക്കിയത്. കനത്ത മഴയില്‍ സഞ്ചരിക്കുന്നതിനിടെ കോപ്ടര്‍ കുലുങ്ങിയതിനാല്‍ മുഖ്യമന്ത്രിയുടെ അരയ്ക്കും കാലിനും പരുക്കേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി.

ജല്‍പായ്ഗുരിയില്‍ നിന്ന് ബാഗ്ദോഗ്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മമതാ ബാനര്‍ജി. പരുക്കിനെ തുടര്‍ന്ന് മമതയെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്റര്‍ കുലുങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് തീരുമാനിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Also Read- നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News