കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ട്രെയിനി ഡോക്ടർ കൊല്ലപ്പെട്ട ശിക്ഷാവിധിയിൽ ഹൈക്കോടതിയെ സമീപിച്ച് മമത സർക്കാർ. പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പശ്ചിമ ബംഗാൾ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത മുഖേന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ദേബാങ്ഷു ബസാകിന് മുമ്പാകെയാണ് പശ്ചിമബംഗാൾ സർക്കാർ ഹർജി സമർപ്പിച്ചത്.
കേസിൽ പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനും സിബിഐയ്ക്കും കഴിയാത്തതിൽ സർക്കാരിന് ആരോപണം ശക്തമായിരിക്കെയാണ് മമതാ സർക്കാരിൻ്റെ നീക്കം.
ഇന്നലെയാണ് പ്രതി സഞ്ജയ് റോയിക്ക് കൊൽക്കത്ത സിയാൽദാ കോടതി ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിൽ മറ്റു പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം കൊൽക്കത്ത സർക്കാർ നടത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here