ബിജെപി വട്ടപൂജ്യമായിക്കണ്ടാല്‍ മതി; തനിക്ക് ഈഗോയില്ലെന്ന് നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമത

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരായ പ്രതിപക്ഷ മഹാസഖ്യത്തില്‍ ഒരു ഈഗോ പ്രശ്നവുമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ചക്ക് ശേഷം നിതീഷ് കുമാറിനും തേജസ്വി യാദവിനും ഒപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മമത പറഞ്ഞു.തനിക്ക് ബിജെപി വട്ടപ്പൂജ്യമായി കണ്ടാല്‍ മതിയെന്നും അതിനു വേണ്ടി പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മമത അറിയിച്ചു.

മമതയുമയുള്ള ചര്‍ച്ചകള്‍ ഫലവത്തായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും നിതീഷ് കുമാറും വ്യക്തമാക്കി. വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും നടത്തുമെന്ന് മമതയുമായി ചര്‍ച്ച ചെയ്തു എന്നും നിതീഷ് അറിയിച്ചു. ഇപ്പോള്‍ ഭരിക്കുന്നവര്‍ക്ക് ഒന്നും ചെയ്യാനില്ല. അവര്‍ സ്വയം പബ്ലിസിറ്റി നടത്തുന്ന അവര്‍ രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ല എന്നും നിതീഷ് കുറ്റപ്പെടുത്തി.

ഒരേ മനസുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് താന്‍ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഒരു അപേക്ഷ മാത്രമേ നിതീഷ് കുമാറിന് മുന്നില്‍ വെച്ചിട്ടുള്ളു. ജയപ്രകാശ് നാരായണിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം ബീഹാറില്‍ നിന്നായിരുന്നു.അതുപോലെ ബീഹാറില്‍ പ്രതിപക്ഷവും സര്‍വ്വകക്ഷി യോഗം നടത്തണം.എന്നാല്‍ മാത്രമേ അടുത്ത നീക്കം എന്തെന്ന് നമുക്ക് തീരുമാനിക്കാനാകു.

എന്നാല്‍ ആദ്യം വേണ്ടത് പ്രതിപക്ഷം ഒറ്റക്കെട്ടാണ് എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ്. തനിക്ക് എതിര്‍പ്പുകള്‍ ഒന്നും ഇല്ലെന്ന് താന്‍ നേരത്തേയും പറഞ്ഞിട്ടുണ്ട് എന്നും മമത വ്യക്തമാക്കി.

പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപിക്കെതിരായി ഒരുമിച്ച് ഒരു കുടക്കീഴില്‍ എത്തിക്കാനുള്ള ദൗത്യവുമായിട്ടാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വിയാദവും തിങ്കളാഴ്ച കൊല്‍ക്കത്തയിലെ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി മമതാ ബാനര്‍ജിയെക്കണ്ടത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ കാണാന്‍ നിതീഷ് കുമാറും തേജസ്വി യാദവും കൊല്‍ക്കയില്‍ നിന്നും ലഖ്നൗവിലേക്ക് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News