കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ പരാതി. മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത് കുമാറിനെ കാണാനില്ലെന്നാണ് പരാതി. രജിത് കുമാറിന്റെ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. ഏഴാം തീയതി മുതൽ കാണാനില്ലെന്നാണ് പരാതി. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിന് പിറകെയാണ് രജിത് കുമാറിനെ കാണാതായത്.
അതേസമയം, റിയൽ എസ്റ്റേറ്റ്കാരനായ മുഹമ്മദാട്ടൂരെന്ന മാമിയുടെ തിരോധാന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ മൊഴിയെടുപ്പ് ആരംഭിച്ചിരുന്നു. മാമിയുടെ മകൾ അദീബയുടെ ഭർതൃ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു . അന്വേഷണത്തിന്റെ ഭാഗമായി മറ്റു ബന്ധുക്കളുടെ മൊഴികളും രേഖപെടുത്തിയിട്ടുണ്ട്.
Also read: തലമുറകളുടെ ഭാവഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും
ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കഴിഞ്ഞവർഷം ഓഗസ്റ്റ് 21നാണ് മുഹമ്മദാട്ടൂരിനെ കാണാതാവുന്നത്. അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ ഡിജിപിയുടെ നിർദ്ദേശപ്രകാരമായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറിയത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here