മാമി തിരോധാന കേസ്; മൊഴിയെടുപ്പ് ആരംഭിച്ച് ക്രൈം ബ്രാഞ്ച്; മകളുടെ മൊഴി രേഖപ്പെടുത്തി

MAMI

മാമി തിരോധാന കേസിൽ മൊഴിയെടുപ്പ് ആരംഭിച്ച് ക്രൈം ബ്രാഞ്ച്. മൊഴിയെടുപ്പ് പൂർത്തിയായി കഴിഞ്ഞ ഉടൻ അന്വേഷണം ആരംഭിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മകൾ അദീബയുടെ മൊഴിയാണ് നിലവിൽ രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് നാളെയും തുടരും.

Also read:കാട്ടാന ആക്രമണം; റിസോർട്ട് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

റിയൽ എസ്റ്റേറ്റ്കാരനായ മുഹമ്മദാട്ടൂരെന്ന മാമിയുടെ തിരോധാന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം എന്ന നിലയിലാണ് മൊഴിയെടുപ്പ് ആരംഭിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മാമിയുടെ മകൾ അദീബയുടെ ഭർതൃ വീട്ടിലെത്തിയായിരുന്നു നടപടികൾ. അന്വേഷണത്തിന്റെ ഭാഗമായി മറ്റു ബന്ധുക്കളുടെ മൊഴികളും രേഖപെടുത്തുന്നുണ്ട്. ഇതിനിടെ ക്രൈംബ്രാഞ്ച് ഐജി പി പ്രകാശനുമായി മകൾ അദീബ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

Also read:അബുദാബിയിൽ നിന്ന് ദുബായിലേക്ക് അരമണിക്കൂർ; പറന്ന് യുഎഇ

പ്രാഥമിക ഘട്ട മൊഴിയെടുപ്പ് പൂർണമായാലാണ് അന്വേഷണം ആരംഭിക്കുക. ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കഴിഞ്ഞവർഷം ഓഗസ്റ്റ് 21നാണ് മുഹമ്മദാട്ടൂരിനെ കാണാതാവുന്നത്. അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ ഡിജിപിയുടെ നിർദ്ദേശപ്രകാരമായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here