‘അന്ന് കരുതിയത് ഇനിയത് പറ്റില്ലല്ലോ എന്നാണ്’: വിജയ്‌ക്കൊപ്പം അഭിനയിക്കാൻ പോകുന്ന സന്തോഷം പങ്കുവച്ച് മമിത

Mamitha Baiju

വിജയ്‌യുടെ പുതിയ ചിത്രത്തിൽ മുഖം കാണിക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ യുവനടി മമിതാ ബൈജു. കടുത്ത വിജയ് ആരാധിക കൂടിയായ മമിതാ മുൻപ് കൊടുത്ത ഒരു ഇന്റർവ്യൂയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിജയ് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് കാലെടുത്ത് വച്ചതോടെ ഇനി വിജയ്‌യോടൊപ്പം അഭിനയിക്കുക എന്ന സ്വപ്നം സഫലമാകില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു ഇന്നാണ് മമിതാ ആ അഭിമുഖത്തിൽ പറയുന്നത്.

Also Read: ‘സ്വന്തം താൽപര്യങ്ങൾക്ക്‌ വേണ്ടി അയാളെ സ്നേഹിച്ചിരുന്ന നൂറുകണക്കിന് സഖാക്കളെ തള്ളിപ്പറഞ്ഞു’; പി വി അൻവറിനെതിരെ പി ഷഹീർ; ഫേസ്ബുക്ക് പോസ്റ്റ്

‘വിജയ് സാറിനോടൊപ്പം ഒരു പടമൊക്കെ ചെയ്യണം എന്നുണ്ടായിരുന്നു. ഇനിയിപ്പോ അതിനു പറ്റില്ലല്ലോ. വിചാരിക്കാത്ത സമയത്ത് മറ്റൊരു ഡ്യൂപ്പർ താരത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. അപ്പോൾ വിജയ് സാറിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു. വിജയ് സാറിന്റെ ചിത്രങ്ങളൊക്കെ തീയറ്ററിൽ ആളുകൾ ആഘോഷിക്കുകയാണ്. ഞാനൊക്കെ കണ്ട് വളർന്നത് അവരുടെ പദങ്ങളാണ്. അദ്ദേഹം ഇനി അഭിനയിക്കില്ലെങ്കിൽ തീയറ്ററിൽ അത് വല്ലാതെ മിസ് ചെയ്യും. ഗില്ലി തൊട്ടേ ഞാൻ അദ്ദേഹത്തിന്റെ കട്ട ഫാൻ ആണ്’- മമിതാ പറയുന്നു.

Also Read: ‘എല്ലാവരോടും നന്ദി…’ ആരാധകരോടും സ്‌നേഹിതരോടും സൂപ്പര്‍സ്റ്റാറിന്റെ സന്ദേശം

വിജയ്‌യോടൊപ്പമുള്ള ചിത്രങ്ങൾ മമിതാ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ്‌യുടെ കരിയറിലെ തന്നെ അവസാനത്തെ ചിത്രമായേക്കും എന്ന് കരുതപ്പെടുന്ന ദളപതി 69 ന്റെ പൂജ ചെന്നൈയിൽ നടന്നിരുന്നു. അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News