‘പരീക്ഷണങ്ങൾ തുടരും, പക്ഷെ നിങ്ങൾ കൂടെയുണ്ടാകണം, വഴിയിൽ ഇട്ടിട്ട് പോകരുത്’, ഭ്രമയുഗം പ്രസ് മീറ്റിൽഹൃദയം തുറന്ന് മമ്മൂട്ടി: വീഡിയോ

സിനിമയിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്ന് മമ്മൂട്ടി. സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും ഭ്രമയുഗത്തിന്റെ പ്രസ് മീറ്റിനിടെ താരം പറഞ്ഞു.

ALSO READ: പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൈക്യാട്രിസ്റ്റ് നിയമനം; അപേക്ഷകള്‍ ക്ഷണിക്കുന്നു

‘എന്നെ സംബന്ധിച്ച് എന്തും ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. സിനിമയിലേക്ക് നമ്മള്‍ വന്നത് ഇന്ന് കാണുന്നതൊന്നൊന്നും പ്രതീക്ഷിച്ചിട്ടല്ല. സിനിമയില്‍ ഞാന്‍ പ്രതീക്ഷിച്ചത് സിനിമ മാത്രമാണ്. എനിക്ക് സിനിമ മാത്രമേ ഇഷ്ടമുള്ളു. ബാക്കി കിട്ടുന്നതൊക്കെ ബോണസാണ്. ബോണസിനെ കുറിച്ച് ആലോചിക്കാതെ തന്നെയാണ് ഞാന്‍ അഭിനയിക്കുന്നത്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആകാനാണ് എന്റെ ശ്രമം. പക്ഷേ ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, നിങ്ങള്‍ കൂടെയുണ്ടാകണം. വഴിയില്‍ ഇട്ടിട്ട് പോയികളയരുത്,’ വാർത്താസമ്മേളനത്തിൽ മമ്മൂട്ടി പറഞ്ഞു.

ALSO READ: വസ്ത്രധാരണം മറ്റെന്തിനോ ഉള്ള ‘യെസ്’ അല്ല, എന്തിന് മാറിടത്തിലേക്ക് മാത്രം നിങ്ങൾ ക്യാമറകൾ സൂം ചെയ്യുന്നു? മീനാക്ഷി

അതേസമയം, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന താരം നെഗറ്റീവ് ഷേഡിലെത്തുന്ന ചിത്രമായത്കൊണ്ട് തന്നെ ആരാധകർ വലിയ ആഘോഷത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News