‘കർഷകർ ചേറിൽ കാല്‍വയ്ക്കുന്നതു കൊണ്ടാണ് നമ്മള്‍ ചോറില്‍ കൈവയ്ക്കുന്നത്’, കർഷക സമരത്തിനിടെ വീണ്ടും ചർച്ചയായി മമ്മൂട്ടിയുടെ വാക്കുകൾ

ദില്ലി കർഷക സമരത്തിനിടെ കൃഷിയെ കുറിച്ചും കർഷകരെ കുറിച്ചും കതിർ അവാർഡ് വേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കർഷകർ ചേറിൽ കാല്‍വയ്ക്കുന്നതു കൊണ്ടാണ് നമ്മള്‍ ചോറില്‍ കൈവയ്ക്കുന്നത് എന്നായിരുന്നു കൈരളി ടിവിയുടെ കതിർ അവാർഡ് വേദിയിൽ മമ്മൂട്ടി പറഞ്ഞത്. കർഷകരുടെ അവകാശങ്ങളെ തട്ടിമാറ്റുന്ന കേന്ദ്രസർക്കാരിന്റെ പുത്തൻ നിയമങ്ങൾ തുടരുന്ന കാലഘട്ടത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

കതിർ അവാർഡ് വേദിയിൽ മമ്മൂട്ടി പറഞ്ഞത്

ALSO READ: ‘ടർബോ ജോസ് ജയിലിൽ’, മമ്മൂട്ടിയുടെ ആ ചിരിക്ക് പിന്നിൽ എന്താണ്? മാസോ അതോ കോമഡിയോ: പിടിതരാതെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

കർഷകരായ നിരവധി പേരുടെ ശ്രമങ്ങളും അവർക്ക് ലഭിച്ച പിന്തുണയും പരി​ഗണനയും കതിർവേ​ദിയിൽ കേൾക്കാൻ കഴിഞ്ഞതോടെ സംസ്ഥാനത്തെ കൃഷി വകുപ്പ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാവുകയാണ്. നേരിട്ട് അറിവില്ലാത്തത് കൊണ്ടാണ് പലർക്കും ഇത് മനസിലാകാതെ പോന്നത്. ഇത്തരം അവാർഡുകൾ സംഘടിപ്പിക്കപ്പെടുമ്പോൾ സാധാരണ ജനങ്ങളിലേക്കും കൃഷിയെ കുറിച്ച് അറിയാത്തവർക്കും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കി കൊടുക്കാൻ സഹായിക്കുന്നു.

മണ്ണിനോട് ചേർന്നുനിൽക്കുന്ന അനുഭവങ്ങൾ, കണ്ടുവളർന്ന കൃഷി എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കാൻ കഴിയുന്നത് ഇത്തരം വേദികളിലാണ്. ഇങ്ങനെയൊരു വേദി ഒരുക്കുന്നതിൽ കൈരളിയുടെ പ്രവർത്തകർക്കൊപ്പം തനിക്കും സന്തോഷമുണ്ട്, അവാര്‍ഡ് ജേതാക്കള്‍ അത്ഭുതകരമായ വ്യക്തികളാണ്.

ALSO READ: ‘വന്തിട്ടെന്ന് സൊൽ’, ജയിലർ 2 സംഭവിക്കുന്നു? പ്രധാന താരത്തിന്റെ വെളിപ്പെടുത്തൽ: കാമിയോ വിട്ട് കളം നിറയാൻ മോഹൻലാൽ?

ഒരുപാട് വിജയികളെ കണ്ടിട്ടുണ്ട്. ജീവിതത്തിൽ വിജയിച്ച, ജീവിത സാഹചര്യങ്ങൾ മാറ്റിമറിച്ച, അത്ഭുതം സൃഷ്ടിച്ച നിരവധിപേരെ കാണാറുണ്ട്. അം​ഗീകരിക്കാറുണ്ട്. പക്ഷേ അവർ പിന്നിട്ട വഴികൾ അവരുടെ ത്യാഗം, പരിശ്രമമൊക്കെ അവരിൽ നിന്ന് നേരിട്ടറിയണം. എത്ര വർഷക്കാലം കൊണ്ടാണ് ഈ നിലയിൽ എത്തിയതെന്ന് നമുക്ക് ബോധ്യപ്പെടുന്നത് അവിടെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News