ശ്രീജേഷിന്റെ പരിശീലനത്തിലൂടെ ഇനിയും കളറുള്ള മെഡലുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാമെന്നും ജയിക്കാനുള്ള നിരവധി പേരെ പരിശീലിപ്പിക്കാന്‍ ശ്രീജേഷിന് കഴിയട്ടേയെന്നും കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി പറഞ്ഞു. കൈരളി ടിവി സംഘടിപ്പിച്ച ശ്രീജേഷിന് സ്‌നേഹപൂര്‍വം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ‘ശ്രീജേഷ് ഉള്ളതുകൊണ്ടാണ് ഇന്ത്യയ്ക്ക് ഹോക്കിയിൽ മെഡൽ നേടാൻ കഴിഞ്ഞത്’: എ വിജയരാഘവൻ
മമ്മൂട്ടിയുടെ വാക്കുകള്‍:
ഒളിംപിക്‌സില്‍ ഹോക്കിക്ക് മെഡല്‍ കിട്ടുമോയെന്ന ഹോപ്പ് മാത്രമാണ് പണ്ടുണ്ടായിരുന്നത്. എന്നാല്‍ കാത്തിരുന്നിട്ടും അത് സംഭവിച്ചില്ല. പക്ഷേ രണ്ടുവട്ടമായി ഈ ചെറുക്കന്‍ പോയി മെഡല്‍ കൊണ്ടുവന്നു. മലയാളികളെ സംബന്ധിച്ച് അത് വലിയ കാര്യമാണ്.
ALSO READ: ‘ശ്രീജേഷിന് സ്‌നേഹപൂര്‍വം’; മലയാളത്തിന്‍റെ അഭിമാനതാരത്തിന് കൈരളിയുടെ ആദരം, ചടങ്ങ് ആരംഭിച്ചു
ഇനി ഹോക്കി കോച്ചാകുകയാണ് ശ്രീജേഷ്, അദ്ദേഹത്തിന്റെ ടെക്‌നിക്കുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇതിലും കളറുള്ള മെഡല്‍ കൊണ്ടുവരാം. ലോകത്തിലെ വലിയ താരങ്ങള്‍ക്കൊപ്പം പോരാടന്‍ കഴിവുള്ള കുട്ടികളെ പരിശീലിപ്പിച്ചെടുക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകണം. ജയിക്കാനുള്ള നിരവധി പേരെ പരിശീലിപ്പിക്കാന്‍ ശ്രീജേഷിന് സാധിക്കട്ടെ. കൃഷിയിലൂടെയും ദിവസവേതനത്തിലൂടെയും മകനെ ലോകത്തിലെ ഏറ്റവും നല്ലൊരു കായിക താരത്തെ സൃഷ്ടിക്കുക എന്നത് വലിയ കാര്യമാണ്. അവസരങ്ങള്‍ തട്ടികളയാതിരുന്നതാണ് ശ്രീജേഷിന്റെ വിജയം.
ശ്രീജേഷിന്റെ അമ്മയെയും അച്ഛനെയും ഭാര്യയെയും മക്കളെയും വേദിയിലേക്ക് വിളിച്ച് അദ്ദേഹം ആദരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here