‘ആ പോസ്റ്റ് ആകസ്മികമായിരുന്നു, അവന്റെ ജന്മദിനമാണെന്ന് ഞാന്‍ മറന്നുപോയി’-മമ്മൂട്ടി

ഈ വര്‍ഷത്തെ ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി തന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത് സമൂഹമാധ്യമങ്ങളിലുണ്ടാക്കിയ തരംഗം ചെറുതായിരുന്നില്ല. ‘World Nature Conservation Day’ എന്ന അടിക്കുറിപ്പോടെയായിരുന്നു തന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് എത്തിയത്. ബര്‍ത്ത്‌ഡേ വാപ്പിച്ചി കൊണ്ടോയി, ആ പാവം ചെര്‍ക്കന്റെ ബര്‍ത്ത്‌ഡേ മുക്കി കളയേല്ലെ, മകന്റെ പിറന്നാളായിട്ട് അറ്റന്‍ഷന്‍ മൊത്തം നിങ്ങളു കൊണ്ടുപോവുമല്ലോ അങ്ങിനെ തുടങ്ങും കമന്റുകള്‍.

Also Read: മലയാളികളുടെ പ്രിയതാരം, സ്വന്തം പേരു പോലും മറന്നു, ഓര്‍മകള്‍ നഷ്ടപ്പെട്ട് കനകലത

ഇപ്പോഴിതാ ഇതിനൊക്കെ മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. അന്ന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് മെഗാസ്റ്റാര്‍. ”ആ പോസ്റ്റ് ആകസ്മികമായിരുന്നു. അവന്റെ ജന്മദിനമാണെന്ന് ഞാന്‍ മറന്നുപോയി. തീര്‍ച്ചയായും ആളുകള്‍ക്ക് എന്നെ ട്രോളാന്‍ കഴിയും. അതിലെനിക്ക് പ്രശ്‌നമില്ല. ട്രോളുകള്‍ മോഡേണ്‍ കാര്‍ട്ടൂണ്‍ പോലെയാണ്. ഇന്ന് ആരും കാര്‍ട്ടൂണ്‍ വരയ്ക്കാറില്ലല്ലോ,”- മമ്മൂട്ടി

Also Read: മഞ്ഞ് പോലെ ഭൂമിയിലേക്ക് പതിച്ച് ചിലന്തികളും വലകളും; ഭീതിയിലായി കാലിഫോർണിയയിലെ ജനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration