‘മമ്മൂട്ടി കമ്പനിയിൽ പ്രേക്ഷകർക്ക് വിശ്വാസമുണ്ട്, ഉയർന്ന നിലവാരമുള്ള സിനിമകളാണ് ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്’, മമ്മൂട്ടി

മമ്മൂട്ടി കമ്പനി ഒരു പുതിയ ചിത്രം പുറത്തിറക്കുമ്പോൾ അത് ഉയർന്ന നിലവാരമുള്ളതായിരിക്കണമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതായി നടൻ മമ്മൂട്ടി. ഈ വിശ്വാസമാണ് മമ്മൂട്ടി നിർമിക്കുന്ന ചിത്രങ്ങൾ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു . ദുബായിൽ വാർത്താ സമ്മേളനത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: സോളാര്‍ സമരത്തിന്റ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ജോണ്‍ ബ്രിട്ടാസിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ചെറിയാന്‍ ഫിലിപ്പ്

ഓരോ സിനിമയും തന്റെ ആദ്യ സിനിമയാണെന്ന രീതിയിലാണ് അഭിനയിക്കുന്നത്. മാസിനും ക്ലാസിനും പണ്ഡിതനും പാമരനും കാണാവുന്ന സിനിമയാണ് ടർബോയെന്നും പ്രേക്ഷകരിൽ വിശ്വാസമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മിഥുൻ മാനുവൽ തോമസിന്‍റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ടർബോ മെയ് 23 നാണു റിലീസ് ചെയ്യുന്നത്.

ALSO READ: അതിശക്തമായ മഴ; മലയോര പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം : മുഖ്യമന്ത്രിയുടെ നിര്‍ദേശം

ടർബോ എന്ന സിനിമ തന്റെ ഇതുവരെയുള്ള ഏറ്റവും വലിയ പ്രോജക്റ്റ് ആണെന്നും പ്രേക്ഷക പ്രതികരണത്തിനായി കാത്തിരിക്കുന്നതിൽ തനിക്ക് ഭയവും ആകാംക്ഷയും ഉണ്ടെന്നും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് പറഞ്ഞു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് വളരെ സവിശേഷതയുള്ള അനുഭവമായിരുന്നു എന്ന് കന്നഡ നടൻ രാജ് ബി.ഷെട്ടി പറഞ്ഞു. നടി അഞ്ജന ജയപ്രകാശ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൾ സമദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു . ട്രൂത്ത് ഫിലിംസ് ആണ് ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News