എഐ സാങ്കേതികതയിൽ മമ്മൂട്ടിയെ 30 വയസ്സുകാരനാക്കിയുള്ള സിനിമ ആലോചനയിലില്ല; വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

എ ഐ സാങ്കേതിക വിദ്യ ഉപയോഗം വ്യാപകമായതോടെ എല്ലാ ആളുകൾക്കും യുവത്വം നിലനിർത്തി ചിത്രങ്ങളും വീഡിയോകളും ഒരുക്കാനുള്ള അവസരം ഉണ്ടായിരിക്കുകയാണ്.

എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മമ്മൂട്ടിയെ 30 വയസ്സുകാരനാക്കി സംവിധായകന്‍ ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണങ്ങൾ വ്യാജമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അങ്ങനൊരു സിനിമ ആലോചനയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വര്‍ക്ക്ഷോപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ALSO READ: പ്രണയ ജോഡികളായി ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗാ കൃഷ്ണയും ! ‘അയ്യര്‍ ഇന്‍ അറേബ്യ’യിലെ ‘മഴവില്‍ പൂവായ്’ ഗാനം ശ്രദ്ധനേടുന്നു…

കൊച്ചിയിലെ നിയോ ഫിലിം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിൽ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. എഐ സാങ്കേതികവിദ്യ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. വലിയ മുതല്‍മുടക്ക് ആവശ്യമായി വരുന്നതോടെ സിനിമാ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് പ്രൊഡക്ഷന്‍ ഹൗസുകള്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടല്‍ നടത്തുമെന്നും ബി. ഉണ്ണികൃഷ്ണൻ പരിപാടിയില്‍ പറഞ്ഞു.

ALSO READ: എംജി യൂണിവേഴ്സിറ്റി നാടകോത്സവം ‘ബാബ്റി‘ ഇന്ന് ആരംഭിക്കും

അതേസമയം, ഉടൻ തന്നെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും സംവിധായകൻ അറിയിച്ചു. ‘ഭീഷ്മ പര്‍വ്വം’ സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിക്കൊപ്പമാണ് ബി ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രം ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News