മമ്മൂട്ടിയും ദുല്‍ഖറും ഒടിടിയില്‍ ഒന്നിച്ചെത്തുന്നു

മമ്മൂട്ടിയും ദുല്‍ഖറും ഒടിടിയില്‍ ഒരേ ദിവസം എത്തുന്നു. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത എന്നിവയാണ് ഒരേ ദിവസം സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് ഏജന്റിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 29ന് സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ദുല്‍ഖറിന്റെ ഓണം തിയേറ്റര്‍ റിലീസ് ആയിരുന്ന കിംഗ് ഓഫ് കൊത്തയും സെപ്റ്റംബര്‍ 29 ന് ഒടിടിയില്‍ റിലീസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഡിജിറ്റല്‍ സ്ട്രീമിംഗ് ആരംഭിക്കുക.

READ ALSO:രാത്രിയില്‍ ചുമ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലേ? ഇതാ ചില പോംവഴികള്‍

മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേദിവസം പ്രേക്ഷകരിലേക്ക് എത്തുന്നു എന്നത് സിനിമാസ്വാദകരെ ഏറെ ത്രില്‍ അടിപ്പിച്ചിരിക്കുകയാണ്. ആക്ഷന്‍ സ്‌പൈ വിഭാഗത്തില്‍പ്പെടുന്ന ഏജന്റിന്റെ തിയേറ്റര്‍ റിലീസ് ഏപ്രില്‍ 28 ന് ആയിരുന്നു. കിംഗ് ഓഫ് കൊത്തയുടേത് ഓഗസ്റ്റ് 24 നും.

READ ALSO:നവി മുംബൈയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ മലയാളി അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration