“അയ്യോ ന്റെ കയ്യും കാലും വിറയ്ക്കുന്നു, നിക്ക് ഒന്ന് കെട്ടിപ്പിടിക്കണം”; കുഞ്ഞ് ആരാധികയെ ചേര്‍ത്തുപിടിച്ച് മമ്മൂക്ക; വീഡിയോ

Mammootty

ഇപ്പോള്‍ സോഷ്യല്‍മീഡയയില്‍ വൈറലാകുന്നത് മമ്മൂക്കയുടേയും ഒരു കുഞ്ഞ് ആരാധികയുടേയും വീഡിയോയാണ്. ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിക്കുമ്പോള്‍ സ്‌നേഹത്തോടെ ആ കുഞ്ഞ് ആരാധികയെ ചേര്‍ത്ത് നിര്‍ത്തുന്ന മമ്മൂക്കയെ നമുക്ക് വീഡിയോയില്‍ കാണാം.

താരത്തെ കെട്ടിപ്പിടിക്കണമെന്ന് കുട്ടി പറഞ്ഞതിന് പിന്നാലെ അടുത്തേയ്ക്ക് വരാന്‍ നടന്‍ പറയുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘അമ്മ’ കോംപ്ലക്‌സ് ഹാളില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ നൃത്ത ശില്പശാലയുടെ സമാപന ചടങ്ങിനിടെയായിരുന്നു സംഭവം.

Also Read : ഇന്ദ്രജിത്തും അനശ്വരയും ഒന്നിക്കുന്നു; മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്‌ലര്‍ ടീസര്‍ പുറത്ത്

സമാപന ചടങ്ങില്‍ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. കലാ സിനിമാ സ്‌നേഹികളായ പൊതു ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി താര സംഘടനയായ അമ്മ സംഘടിപ്പിച്ച നൃത്ത ശില്പശാല ശനിയാഴ്ച ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലാണ് ഉദ്ഘാടനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News